യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ ശതകോടീശ്വര ക്ലബ്ബിൽ

ണ്‍ലൈന്‍ ഭക്ഷണ ഡെലിവെറി സ്ഥാപനമായ സൊമാറ്റോയുടെ ഓഹരികളിന്നലെ 4 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന വില തൊട്ടു. ഇതോടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍ ശതകോടീശ്വര ക്ലബിലേക്ക് കടന്നു.

ഇന്നലെ ഓഹരി വില ഉയര്‍ന്നതോടെ സൊമാറ്റോയുടെ വിപണി മൂല്യം ആദ്യമായി രണ്ട് ലക്ഷം കോടിയെന്ന നാഴികക്കല്ലും കടന്നു. ഗോയലിന്റെ ആസ്തി 8,300 കോടിയും പിന്നിട്ടു. ഇതോടെ 41-ാം വയസില്‍ ഇന്ത്യയുടെ റിച്ചസ്റ്റ് പ്രൊഫഷണല്‍ മാനേജര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗോയല്‍.

2023 ജൂലൈയിലെ താഴ്ചയില്‍ നിന്ന് 300 ശതമാനത്തോളമാണ് ഓഹരി കുതിച്ചു കയറിയത്. 73 രൂപയില്‍ നിന്ന് ഓഹരി വില 232 രൂപയിലെത്തി.

സൊമാറ്റോയില്‍ ഗോയലിന് 36.95 കോടി ഓഹരികളാണുള്ളത്. കമ്പനിയുടെ 4.24 ശതമാനം ഓഹരി വിഹിതം വരുമിത്. ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ബ്ലിങ്കിറ്റിന്റെ കരുത്തുറ്റ പ്രകടനമാണ് സൊമാറ്റോയുടെ ഓഹരി വില ഉയര്‍ത്തിയത്.

എതിരാളികളായ സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ടിനെയും സെപ്‌റ്റോയെയും മറികടക്കുന്ന പ്രകടനമാണ് ബ്ലിങ്കിറ്റ് കാഴ്ചവയ്ക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കമ്പനി ലാഭത്തിലാകുമെന്നതാണ് കണക്കുകൂട്ടല്‍.

2025ന്റെ ആദ്യ പാദത്തില്‍ ബ്ലിങ്കിറ്റ് ലാഭത്തിലേക്കെത്തുമെന്ന് സൊമാറ്റോ സൂചിപ്പിച്ചിരുന്നു.

X
Top