റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

കാറ്റഗറി-1 ബദല്‍ നിക്ഷേപ ഫണ്ട് തുടങ്ങാന്‍ സീറോ ടു വണ്ണിന് അനുമതി

മുംബൈ: 300 കോടി രൂപയുടെ കാറ്റഗറി-1 ആള്‍ട്ടര്‍നേറ്റീവ് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് രൂപീകരിക്കാന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കായ സീറോ ടു വണ്ണിന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനാണ് തുക വകയിരുത്തുക. പ്രാരംഭ ഘട്ടത്തില്‍ സെക്ടറുകളിലുടനീളം നിക്ഷേപം നടത്തും.

എഡ്ടെക്, ഹെല്‍ത്ത് ടെക്, അഗ്രിടെക്, മെഡ്ടെക്, ക്ലീന്‍ടെക് സ്പെയ്സുകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ‘സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുക മാത്രമല്ല, അവയെ പിന്തുണയ്ക്കുന്ന ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കുകയും ലക്ഷ്യമാണ്,’ സീറോ ടു വണ്‍ സ്ഥാപകനും ഡയറക്ടറുമായ പ്രവീണ്‍ കൗശിക്ക് പറയുന്നു.

ഇന്ത്യ, സിംഗപ്പൂര്‍, ദുബായ്, യുഎസ്, യുകെഎന്നിവിടങ്ങളിലുള്ള 500-ലധികം ഏഞ്ചല്‍സ്, ഹൈ നെറ്റ്വര്‍ത്ത് വ്യക്തികള്‍ (എച്ച്എന്‍ഐകള്‍), വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ (വിസികള്‍) എന്നിവരടങ്ങുന്നവരാണ് ഇവരുടെ പ്രാരംഭ നിക്ഷേപകര്‍.

X
Top