അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെ പിന്നിലാക്കി സെപ്റ്റോ രണ്ടാമതായി

രു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ മൊബൈൽ ആപ്പുകളിലൂടെ വാങ്ങാം. എല്ലാം വാതിൽപ്പടിയിൽ എത്തിക്കുന്ന ഓൺലൈൻ സേവനങ്ങളാണ് വിവിധ ഡെലിവറി ആപ്പുകൾ ചെയ്യുന്നത്.

മാർക്കറ്റിൽ നേരിട്ട് പോയി സാധനങ്ങൾ വാങ്ങുന്നതിലും എളുപ്പത്തിൽ എല്ലാ തരം ഗ്രോസറികളും വീട്ടിലെത്തിക്കും. സെപ്റ്റോ, ബ്ലിങ്കിറ്റ്, സ്വിഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ആപ്പുകൾ ഇതിൽ പ്രധാനികളാണ്.

സെപ്റ്റോ രണ്ടാമതായി….
ഇപ്പോൾ മോത്തിലാൽ ഓസ്വാളിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്വിഗി ഇൻസ്റ്റാമാർട്ടിനെ പിന്തള്ളി സെപ്റ്റോ ഏറ്റവും വലിയ രണ്ടാമത്തെ ക്വിക്ക് കൊമേഴ്‌സ് കമ്പനിയായി.

എന്നാൽ ഇപ്പോഴും വിപണിയിൽ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് തന്നെയാണ്. സെപ്റ്റോ ഇപ്പോൾ സാമ്പത്തിക മുന്നേറ്റം ലക്ഷ്യം വെക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഈ മുന്നേറ്റവും.

സെപ്റ്റോയേക്കാൾ വളരെ മുന്നിലുള്ള കമ്പനിയാണ് ബ്ലിങ്കിറ്റ്. അതിന്റെ വളർച്ച സെപ്റ്റോയേക്കാൾ വലുതാണ്. വിപണിയുടെ 29 ശതമാനം പിടിച്ചടക്കിയ സെപ്‌റ്റോയെക്കാൾ 46 ശതമാനം വിപണി വിഹിതമുള്ള ഏറ്റവും മികച്ച ക്വിക്ക് കൊമേഴ്‌സ് പ്ലെയറാണ് ബ്ലിങ്കിറ്റ്. മൂന്നാമത് എത്തിയ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് 25 ശതമാനം മാത്രമാണ് വിഹിതമുള്ളത്. നേരത്തെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടായിരുന്നു രണ്ടാം സ്ഥാനത്ത് തിളങ്ങിയത്.

സെപ്റ്റോ എങ്ങനെ രണ്ടാമതായി?
സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനു മുന്നിൽ സെപ്റ്റോ എങ്ങനെ എത്തി എന്നത് അത്ഭുതകരമാണ്. അതിനെ കുറിച്ച് കാര്യമായ ചർച്ചകൾ ആരും നടത്തിയിട്ടുമില്ല. എന്നാൽ എച്ച്.എസ്.ബി.സി യിലെ ഒരു നിരീക്ഷകൻ പറഞ്ഞത് ഒരുപക്ഷേ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയായതിനാൽ ജനങ്ങളെ പെട്ടെന്ന് ആകർഷിക്കുവാൻ മികച്ച ഡിസ്കൗണ്ടുകൾ സെപ്റ്റോ നൽകുന്നുണ്ടാവാം എന്നാണ്.

പക്ഷേ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള ഡിസ്കൗണ്ടുകൾ സെപ്റ്റോ നൽകിയിട്ടില്ല.
എന്നാൽ ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ കാര്യമായ ഡിസ്കൗണ്ടുകൾ ഇല്ലാതിരുന്നിട്ടും ബ്ലിങ്കിറ്റ്, സെപ്റ്റോ എന്നിവയുടെ ശക്തമായ വളർച്ച അവരുടെ മികച്ചതും കാര്യക്ഷമവുമായ ആസൂത്രണത്തെ വ്യക്തമാക്കുന്നുവെന്നും എച്ച്.എസ്.ബി.സി യിലെ നിരീക്ഷകൻ പറഞ്ഞു.

ഡാർക്ക് സ്റ്റോറുകൾ തുറക്കാൻ വേണ്ടി സെപ്റ്റോ കാര്യമായി പരിശ്രമിക്കുന്നുണ്ട്. അതിനായി ധാരാളം പണം ചിലവഴിക്കുന്നുമുണ്ട്. ഡാർക്ക് സ്റ്റോർ എന്നാൽ ഓൺലൈൻ ഓർഡറുകൾക്കായി ഉപയോഗിക്കുന്ന ഒരു വെയർഹൗസ് അല്ലെങ്കിൽ റീട്ടെയിൽ ഔട്ട്ലെറ്റാണ്.

ഈ വർഷം മെയ് മാസത്തിൽ സെപ്‌റ്റോയുടെ പ്രതിമാസ തകർച്ച 35-40 കോടി (4-5 മില്യൺ ഡോളർ) എന്ന കണക്കിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വലിയൊരു തകർച്ച ഉണ്ടായെങ്കിലും ഇത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറ് മടങ്ങ് വർദ്ധിച്ച് സെപ്റ്റംബറിൽ 250 കോടി രൂപയായി (ഏകദേശം 30 ദശലക്ഷം ഡോളർ) ഉയർന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ്, വിവിധ നിയമനങ്ങൾ എന്നിവയിൽ നിക്ഷേപം വർദ്ധിപ്പിച്ചതിനാൽ ഒക്ടോബറിൽ പ്രതിമാസ തകർച്ച 300 കോടി രൂപ (ഏകദേശം 35 ദശലക്ഷം ഡോളർ) ആയി ഉയർന്നു.

സെപ്റ്റോയുടെ ലക്ഷ്യമെന്ത്?
സെപ്റ്റോയും ബ്ലിങ്കിറ്റും കടുത്ത മത്സരത്തിലാണ്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെ പിന്നിലാക്കിയതു പോലെ ബ്ലിങ്കിറ്റിനെയും പിന്നിലാക്കി സെപ്റ്റോയ്ക്ക് തന്റെ ആധിപത്യം സ്ഥാപിക്കാനുള്ള കടുത്ത ശ്രമത്തിലാണ്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം പണം ചിലവഴിക്കുന്നതോടൊപ്പം വളർച്ചയും സെപ്റ്റോ ഉറപ്പ് വരുത്തുന്നുണ്ട്. 10 മിനുറ്റിനുള്ളിൽ ഡെലിവറി എന്ന ലക്ഷ്യമാണ് സെപ്റ്റോ ഫോക്കസ് ചെയ്യുന്നത്. മാത്രമല്ല സെപ്റ്റോ തന്റെ വിവിധ മേഖലകളേയും വിപുലീകരിച്ചു കൊണ്ടിരിക്കുന്നു.

കണക്കുകൾ അനുസരിച്ച് ബ്ലിങ്കിറ്റിനെ താഴെയിറക്കാനും സെപ്റ്റോയ്ക്ക്

X
Top