ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒന്നാംപാദം: അറ്റാദായം 97 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: സോണിയുമായി ലയിക്കാന്‍ തയ്യാറെടുക്കുന്ന സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3.9 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 97 ശതമാനം കുറവ്.

പരസ്യവരുമാനം 2.6 ശതമാനം താഴ്ന്ന് 901.8 കോടി രൂപയായപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം 18 ശതമാനം ഉയര്‍ന്ന് 907.5 കോടി രൂപയായി. സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം പ്രതീക്ഷിച്ചതിലും മേലെയാണ്. മാത്രമല്ല, പരസ്യവരുമാനം പ്രതീക്ഷിച്ച അത്രയും കുറഞ്ഞില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പാദത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തതിനാലാണ് ജൂണ്‍ പാദ പ്രകടനം കുറഞ്ഞത്. അതിനാല്‍ പരസ്യവരുമാനം മിതമായി.  എഫ്എംസിജിയുടെ നേതൃത്വത്തില്‍ പരസ്യച്ചെലവ് വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ക്വാര്‍ട്ടര്‍ അവസാനത്തോടെ വരുമാനം വര്‍ദ്ധിച്ചു.

ഉയര്‍ന്ന താരിഫാണ് സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം കൂട്ടിയത്. കമ്പനി ഓഹരി 1.64 ശതമാനം ഉയര്‍ന്ന്

X
Top