വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

സീ എന്റര്‍ടെയ്ന്‍മെന്റ് നാലാം പാദം: അറ്റ നഷ്ടം 196 കോടി രൂപ

മുംബൈ: സീ എന്റര്‍ടെയ്ന്‍മെന്റ് നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 196 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 181 കോടി രൂപ അറ്റാദായം നേടിയ സ്ഥാനത്താണിത്.

വരുമാനം 2323 കോടി രൂപയില്‍ നിന്നും 2112.1 കോടി രൂപയായി കുറഞ്ഞപ്പോള്‍ എബിറ്റ 71.2 ശതമാനം താഴ്ന്ന് 151.7 കോടി രൂപയായി.2023 സാമ്പത്തികവര്‍ഷത്തെ എബിറ്റ 38.2 ശതമാനം താഴ്ന്നു.

പരസ്യ വരുമാനം 10 ശതമാനം കുറഞ്ഞ് 968 കോടി രൂപയായതാണ് പ്രകടനത്തെ ബാധിച്ചത്. പ്രോഗ്രാമിംഗ് , സാങ്കേതികവിദ്യ ചെലവ് വര്‍ദ്ധിക്കുകയും സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം കുറയുകയും ചെയ്തു. 58.6 കോടി രൂപ ലാഭം നേടുമെന്നായിരുന്നു ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദറിന്റെ അനുമാനം.

1944.9 കോടി രൂപ വരുമാനവും പ്രതീക്ഷിക്കപ്പെട്ടു. അതേസമയം കമ്പനി ഓഹരി, വെള്ളിയാഴ്ച 6.68 ശതമാനം ഉയര്‍ന്ന് 190.8 രൂപയിലെത്തി. സോണിയുമായുള്ള ലയനം പുന: പരിശോധിക്കാന്‍ എക്‌സ്‌ചേഞ്ചുകളോടാവശ്യപ്പെട്ട എന്‍സിഎല്‍ടി നടപടി എന്‍സിഎല്‍എടി തള്ളിയതിനെ തുടര്‍ന്നാണിത്.

X
Top