ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കറൻസി യുദ്ധത്തിൽ യുവാൻ തകർന്നടിയുന്നു

ഠിനാധ്വാനത്തിലൂടെയും കുതന്ത്രങ്ങളിലൂടെയും ഏറ്റവും വില കുറഞ്ഞ സാധനങ്ങളുടെ ഉൽപ്പാദനത്തിലൂടെയും പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയിൽ കയറ്റുമതിയിലൂടെ കയറിപ്പറ്റിയ ചൈനക്ക് ഇപ്പോൾ കഷ്ടകാലമാണ്. മഹാമാരിയുടെ തുടക്കം മുതൽ ചൈനീസ് സമ്പദ് വ്യവസ്ഥക്ക് വളർച്ചാ പ്രതിസന്ധിയുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയുടെ കനത്ത ഭാരം മൂലം സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുന്ന സമയത്ത് തന്നെ ബാങ്കിങ് പ്രതിസന്ധിയും തുടങ്ങിയത് ചൈനക്ക് ഇരുട്ടടിയായി. ഡോളറിനെതിരെ ചൈനീസ് കറൻസി തകർന്നടിയുന്നതാണ് പുതിയ പ്രതിസന്ധി.

ചൈനയിൽ നിന്നും പണമൊഴുകുന്നു

ഡോളറിനെതിരെ യുവാൻ കുത്തനെ ഇടിയുന്നതോടെ ചൈനയുടെ സമ്പദ് വ്യവസ്ഥയിൽ നിന്നും പണം പുറത്തേക്കൊഴുകുകയാണ്. പണത്തിന്റെ ഇത്ര വലിയ കുത്തൊഴുക്ക് അടുത്ത കാലത്തൊന്നും ചൈനയിൽ ഉണ്ടായിട്ടില്ല. അനധികൃത പണം മാത്രമാണ് പുറത്തേക്കൊഴുകുന്നതെന്ന ചൈനീസ് അധികാരികളുടെ പറച്ചിലിൽ ജനം വിശ്വസിക്കുന്നില്ല.

ചൈനയിലെ യുവ ജനതക്കും നാട് മടുത്തതിനാൽ അമേരിക്കയിലോ, യൂറോപ്പിലോ അല്ലെങ്കിൽ ഹോങ്കോങിലെങ്കിലും പഠിക്കുവാൻ നാട് വിടുകയാണ്. ആ തരത്തിലും പണം ചൈനക്ക് പുറത്തേക്കു ഒഴുകുന്നുണ്ട്. പണ്ടെങ്ങുമില്ലാത്തതുപോലെ വിദേശങ്ങളിൽ ഓഫീസ് തുറന്നുള്ള നിക്ഷേപത്തിലും, ഇൻഷുറൻസ് മേഖലയിലും ചൈനക്കാർ വാരിക്കോരിയാണ് നിക്ഷേപിക്കുന്നത്.

കയറ്റുമതി

പ്രശ്ങ്ങൾക്കിടയിലും കയറ്റുമതി ഉയർന്നു തന്നെ നിൽക്കുന്നതാണ് ചൈനക്ക് കുറച്ചെങ്കിലും ആശ്വാസം നൽകുന്നത്. പക്ഷെ തുടർച്ചയായി ഏർപ്പെടുത്തിയ ലോക് ഡൗണുകൾ ചൈനയുടെ എൻജിനീയറിങ് മുതൽ സമസ്ത മേഖലയിലെയും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. അതിനോടൊപ്പം അമേരിക്കയുടെയും, യൂറോപ്യൻ രാജ്യങ്ങളുടെയും ചൈനയിൽ നിന്നുള്ള ഇറക്കുമതി വെട്ടികുറക്കലും സമ്പദ് വ്യവസ്ഥയെ ഭാരപ്പെടുത്തുന്നു.

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ മുതലാളിത്തത്തിന്റെ എല്ലാ നയങ്ങളെയും പരമാവധി തീവ്രതയിൽ രാജ്യത്ത് നടപ്പിലാക്കിയിട്ടും ഇപ്പോൾ അടിപതറുന്നതിന്റെ അങ്കലാപ്പിലാണ്.
‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്’ എന്ന ചൊല്ലുപോലെ ആകെ പ്രതിസന്ധിയിലായിരിക്കുന്ന ചൈന ഇപ്പോൾ തായ് വാനെ ആക്രമിക്കാൻ മടിക്കില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

റഷ്യ യുക്രെയ്നെ അന്യായമായി ആക്രമിച്ചിട്ടും റഷ്യക്ക് വലിയ തട്ടുകേടില്ലാതെ നിൽക്കുന്നത് ചൈനക്ക് ആത്മവിശ്വാസം കൂട്ടിയിരിക്കുകയാണ് എന്നും വിദഗ്ധർ പറയുന്നു.

X
Top