എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

വാർഷിക വരുമാന റിപ്പോർട്ട് പുറത്തിറക്കി യൂട്യൂബ്

കാലിഫോർണിയ: വാർഷിക വരുമാന റിപ്പോർട്ട് പുറത്തിറക്കി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. 36.2 ബില്യൺ ഡോളർ (31,77,97,08,50,000 ഇന്ത്യൻ രൂപ) പരസ്യ വരുമാനമാണ് യൂട്യൂബ് കഴിഞ്ഞ വർഷം നേടിയത്. പരസ്യ വിൽപ്പനയിൽ നിന്ന് മാത്രമുള്ള വരുമാനമാണിത്.

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്നും യൂട്യൂബ് ടിവിയിൽ നിന്നുമുള്ള വരുമാനം ഇതിൽ ഉൾപ്പെടുന്നില്ല. 2024ൽ യൂട്യൂബിന്റെ ആകെ വരുമാനം 36.2 ബില്യൺ ഡോളറിനേക്കാൾ ഏറെക്കൂടുതലാണ്.

10.47 ബില്യൺ ഡോളറാണ് 2024-ലെ അവസാന പാദത്തിൽ പരസ്യങ്ങളിൽ നിന്ന് മാത്രം യൂട്യൂബ് നേടിയത്. ഒരു പാദത്തിൽ കമ്പനിയുടെ ഏറ്റവും ഉയർന്ന വരുമാനമാണിത്.

അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പാണ് ഈ വരുമാനത്തിന് മുഖ്യ കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

X
Top