ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തന രഹിതമാകും

ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ഇനിയും ലിങ്ക് ചെയ്യാത്തവർ ശ്രദ്ധിക്കുക, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2023 മാർച്ച് മുതൽ പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്.

2022 മാർച്ച് 31നുള്ളിൽ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴയടച്ച് ഉപയോഗിക്കാമായിരുന്നു. ഇത്തരത്തിൽ പിഴയടച്ച് ഉപയോഗിക്കുന്ന പാൻ കാർഡുകൾ 2023 മാർച്ചോടുകൂടി പ്രവർത്തന രഹിതമാകും.

നേരത്തെ പലതവണ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം നീട്ടി നൽകിയിരുന്നു. ഒടുവിൽ 2022 മർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയത്.

അന്നും ചെയ്യാത്തവർക്കാണ് പിഴയടച്ച് ഉപയോഗിക്കാൻ അവസരം നൽകിയത്.

X
Top