വിഴിഞ്ഞം തുറമുഖ സമർപ്പണം ആഘോഷമാക്കാൻ സർക്കാർപാമോയില്‍ ഇറക്കുമതിയില്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത മാസം അഞ്ചുലക്ഷം ടണ്‍ എത്തിയേക്കുംസാങ്കേതിക മേഖലയിൽ യുഎസുമായി ബന്ധം വർധിപ്പിക്കാൻ ഇന്ത്യഖാദി, ഗ്രാമ വ്യവസായങ്ങളുടെ വിറ്റുവരവ് 1,70,000 കോടി രൂപ കവിഞ്ഞുമുടക്കുമുതൽ, വിറ്റുവരവ് മാനദണ്ഡങ്ങൾ ഇരട്ടിയാക്കി എംഎസ്എംഇയുടെ പുതിയ നിർവചനം

വാട്‌സാപ്പ് റിയാക്ഷനില്‍ ഇനി സ്റ്റിക്കറുകളും അയക്കാം

2024ലാണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് ഇമോജികള്‍ ഉപയോഗിച്ച്‌ മറുപടി നല്‍കാൻ ഇതുവഴി സാധിക്കും.

ഇപ്പോള്‍ ഇമോജി റിയാക്ഷനുകളെ പോലെ സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. ഇൻസ്റ്റഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍ അത് ഐഒഎസില്‍ മാത്രമേയുള്ളൂ.

വാട്സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ ഇൻഫോ നല്‍കുന്ന റിപ്പോർട്ട് അനുസരിച്ച്‌ ഈ ഇമോജി റിയാക്ഷൻ സൗകര്യം ആൻഡ്രോയിഡിലും ഐഒഎസിലും എത്തും.

ഇമോജികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വ്യക്തിപരമായ രീതിയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാൻ സ്റ്റിക്കറുകള്‍ സഹായിക്കും. ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കും മീഡിയക്കും സ്റ്റിക്കർ ഉപയോഗിച്ച്‌ റിയാക്ഷൻ അയക്കാം.

വാട്സാപ്പിന്റെ ഒഫിഷ്യല്‍ സ്റ്റിക്കർ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത സ്റ്റിക്കറുകളും തേഡ് പാർട്ടി ആപ്പുകളില്‍ നിന്ന് ഇമ്പോർട്ട് ചെയ്ത സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനാവും.

നിലവില്‍ സ്റ്റിക്കർ റിയാക്ഷൻ ഫീച്ചർ നിർമാണ ഘട്ടത്തിലാണ് വാട്സാപ്പിന്റെ ഭാവി അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചറും വരുമെന്ന് പ്രതീക്ഷിക്കാം.

X
Top