കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

യെസ് ബാങ്ക് 1 ബില്യൺ ഡോളറിന്റെ നിക്ഷേപം സമാഹരികുന്നതായി റിപ്പോർട്ട്

മുംബൈ: ഒരു അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ARC) മുഖേനയുള്ള മോശം വായ്പകളുടെ വലിയൊരു ഭാഗം എഴുതിത്തള്ളാനുള്ള ഒരു നീണ്ട ഇടപാടിനെത്തുടർന്നുണ്ടായ കാലതാമസത്തിന് ശേഷം, സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളായ കാർലൈൽ, അഡ്വെന്റ് ഇന്റർനാഷണൽ എന്നിവയിൽ നിന്ന് 1 ബില്യൺ ഡോളറിന്റെ ധനസമാഹരണം പൂർത്തിയാകുന്നതിന്റെ വക്കിലാണ് യെസ് ബാങ്കെന്ന് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന കാർലൈൽ ഗ്രൂപ്പിന് യെസ് ബാങ്കിന്റെ 10% ഓഹരി കൺവെർട്ടിബിൾ കടത്തിലൂടെ വാങ്ങാൻ താൽപ്പര്യമുണ്ടെന്ന് ഈ മാസം ആദ്യം മറ്റൊരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ഈ ധനസഹായം അവലോകനം ചെയ്യാൻ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ജൂലൈ പകുതിയോടെ യോഗം ചേരുമെന്ന് ദേശിയ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്തു.

യെസ് ബാങ്കിൽ 3,750-4,500 കോടി രൂപയുടെ (500-600 മില്യൺ ഡോളർ) നിക്ഷേപം നടത്താൻ കാർലൈൽ പദ്ധതിയിടുന്നതായി നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു. ബാങ്കിനെ പുനർനിർമ്മിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സർക്കാരും പ്രത്യേക പദ്ധതി ആവിഷ്കരിച്ച് രണ്ട് വർഷത്തിന് ശേഷം പുനർനിർമ്മാണ പരിപാടിയിൽ നിന്ന് പുറത്തുകടക്കാനുള്ള നടപടികൾ ആരംഭിച്ചതായി ജൂൺ 8 ന് യെസ് ബാങ്ക്  പ്രഖ്യാപിച്ചിരുന്നു.

ബാങ്കിന്റെ പ്രവർത്തനത്തിലെ വലിയ വിജയത്തെ തുടർന്ന് സ്കീമിന്റെ ഡയറക്ടർ ബോർഡ് പുതിയ ബോർഡ് രൂപീകരിക്കാനും, ഇതിനായി ഓഹരി ഉടമകളുടെ അനുമതി തേടാനും നിർദ്ദേശിച്ചിരുന്നു. ചൊവ്വാഴ്ച യെസ് ബാങ്കിന്റെ ഓഹരി 2 ശതമാനത്തിന്റെ നേട്ടത്തിൽ 12.60 രൂപയിലെത്തി. 

X
Top