ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

യാത്രാ ഓണ്‍ലൈന്‍ ലിസ്റ്റിംഗ്‌ ദിനത്തില്‍ നിക്ഷേപകരെ നിരാശപ്പെടുത്തി

ണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ യാത്രാ ഓണ്‍ലൈന്‍ ഇന്നലെ 10 ശതമാനം ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു. 142 രൂപ ഇഷ്യു വിലയുള്ള ഓഹരി എന്‍എസ്‌ഇയില്‍ 127.50 രൂപയിലും ബിഎസ്‌ഇയില്‍ 130 രൂപയിലുമാണ്‌ വ്യാപാരം ആരംഭിച്ചത്‌.

പ്രതീക്ഷിച്ച നിലവാരത്തിലുള്ള ലിസ്റ്റിംഗ്‌ ആണ്‌ നടന്നത്‌. സെപ്‌റ്റംബര്‍ 15 മുതല്‍ 20 വരെ നടന്ന ഐപിഒയ്‌ക്ക്‌ അത്ര മികച്ച പ്രതികരണമല്ല ലഭിച്ചിരുന്നത്‌. 1.61 മടങ്ങ്‌ മാത്രമാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

ഐപിഒ വഴി 755 കോടി രൂപയാണ്‌ കമ്പനി സമാഹരിച്ചത്‌. 602 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 173 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക പുതിയ ഏറ്റെടുക്കലുകള്‍ക്കും ബിസിനസ്‌ വിപുലീകരണത്തിനും ടെക്‌നോളജി മെച്ചപ്പെടുത്തുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ മൂന്ന്‌ സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ യാത്രാ ഓണ്‍ലൈന്‍ 74.08 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ച കൈവരിച്ചു. 2020-21ല്‍ 143.61 കോടി രൂപയായിരുന്ന വരുമാനം 2022-23ല്‍ 397.46 കോടി രൂപയായി വളര്‍ന്നു.

2020-21ല്‍ 118.86 കോടി രൂപ നഷ്‌ടം രേഖപ്പെടുത്തിയ കമ്പനി 2022-23ല്‍ 7.63 കോടി രൂപ ലാഭം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ യാത്രാ ഓണ്‍ലൈന്‍ ഐപിഒ നടത്തുന്നതിനുള്ള അപേക്ഷ സെബിക്ക്‌ നല്‍കിയിരുന്നത്‌.

രാജ്യത്തെ മൂന്നാമത്തെ വലിയ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയാണ്‌ യാത്രാ ഓണ്‍ലൈന്‍.

X
Top