സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

ഐപിഒ അനുമതി കരസ്ഥമാക്കി യഥാര്‍ത്ഥ് ഹോസ്പ്റ്റല്‍

ന്യൂഡല്‍ഹി: യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ കെയര്‍ സര്‍വീസസ് ലിമിറ്റഡിന് സെബിയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അനുമതി ലഭ്യമായി. ഡല്‍ഹിഎന്‍സിആറില്‍ മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നടത്തുന്ന കമ്പനിയാണിത്. പ്രവര്‍ത്തനം മധ്യപ്രദേശിലേയ്ക്ക് വ്യാപിപ്പിക്കാനും ഈയിടെ ഇവര്‍ക്കായിരുന്നു.

610 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരും പ്രമോട്ടര്‍ ഗ്രൂപ്പ് എന്റിറ്റികളും തങ്ങളുടെ 65.51 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ. ഏപ്രിലില്‍, കമ്പനി പ്രാഥമിക പേപ്പറുകള്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ മുന്‍പാകെ ഫയല്‍ ചെയ്തു. ഓഗസ്റ്റ് 2 ന് സെബിയുടെ നിരീക്ഷണ’ കത്ത് കമ്പനിയ്ക്ക് ലഭ്യമായി.

സെബി ചട്ടങ്ങള്‍ പ്രകാരം ഐപിഒ അനുമതി നല്‍കുന്നതിന് സമാനമാണ് നിരീക്ഷണകത്ത് കൈമാറ്റം. ഫ്രഷ് ഇഷ്യുവഴി സ്വരൂപിക്കുന്ന തുക മൂലധന ചെലവുകള്‍ക്ക് വിനിയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്‌സില്‍ പറയുന്നു. ഇന്റന്‍സീവ് ഫിസ്‌കല്‍ സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡ്, ആംബിറ്റ് െ്രെപവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.

X
Top