കേരളത്തിലേക്കുള്ള പ്രവാസി മലയാളികളുടെ റിവേഴ്സ് മൈഗ്രേഷനിൽ വർദ്ധനവ്600000 ബാരൽ ഇറാനിയൻ ക്രൂഡ് ഇന്ത്യയിലേക്ക്പ്രീമിയം പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് ഇന്ത്യൻ ഓയിൽ; ഒറ്റയടിക്ക് കൂട്ടിയത് ലിറ്ററിന് 11 രൂപവിമാന ഇന്ധനത്തിന്റെ കരുതൽശേഖരം രണ്ടു മാസത്തേക്കുമാത്രംറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കമുതി ഒമ്പതുമാസത്തെ ഉയരത്തിൽ

കൊച്ചിയിൽ നടന്ന ബിജിഎംഐ പ്രോ സീരീസ് ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്

കൊച്ചി: കൊച്ചിയിൽ വെച്ച് നടന്ന ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയുടെ പ്രോ സീരീസ് 2024 ഫൈനലിൽ കിരീടം ചൂടി എക്സ് സ്പാർക്ക്. അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഇ-സ്പോർട്സ് ഫൈനലിൽ നുമേൻ ഗെയിമിങ് രണ്ടാം സ്ഥാനവും ഗോഡ്-ലൈക്‌ മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ബിജിഎംഐ കളിക്കാർ അടങ്ങുന്ന 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുത്തത്. 75 ലക്ഷം രൂപയാണ് ഒന്നാം സ്ഥാനകാർക്കുള്ള സമ്മാനത്തുക. മൊത്തം 2 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികൾ നേടിയത്. മൂന്നു ദിവസങ്ങളായി നടന്ന മത്സരങ്ങളിൽ നിന്നുള്ള ആകെ സ്കോറുകൾ കണക്കാക്കിയാണ് വിജയികളെ തീരുമാനിച്ചത്. 
ഫൈനല്‍ മത്സരം 2,500ലേറെ പേര്‍ നേരിട്ടും 4.7 ലക്ഷത്തോളം പേര്‍ ഓണ്‍ലൈനിലും കണ്ടു.

X
Top