ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

മൊത്തവില സൂചിക പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ജനുവരിയില്‍ 4.73 ശതമാനത്തിലെത്തി. ഡിസംബറിലെ 4.95 ശതമാനത്തില്‍ നിന്നാണ് ജനുവരിയില്‍ മൊത്തവില സൂചിക പണപ്പെരുപ്പം (ഡബ്ല്യുപിഐ) 4.73 ശതമാനമായി കുറഞ്ഞത്. 2021 നവംബറില്‍ 14.27 ശതമാനമായിരുന്നു ഡബ്ല്യുപിഐ.

4.73 ശതമാനത്തില്‍ ഡബ്ല്യുപിഐ രണ്ട് വര്‍ഷത്തെ താഴ്ചയിലാണുള്ളത്. ഭക്ഷ്യഎണ്ണ, കെമിക്കല്‍സ്, കെമിക്കല്‍ ഉത്പന്നങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, ക്രൂഡ് പെട്രോളിയം, നാച്ച്വറല്‍ ഗ്യാസ് എന്നിവയുടെ വിലയിടിവാണ് മൊത്തവില സൂചിക പണപ്പെരുപ്പം കുറച്ചത്. അതേസമയം മുന്‍ മാസത്തെ 0.65 ശതമാനത്തില്‍ നിന്ന് 2.95 ശതമാനമായി ഭക്ഷ്യപണപ്പെരുപ്പം വര്‍ധിച്ചു.

ഭക്ഷ്യ വസ്തുക്കളില്‍ ധാന്യം, പാല്‍ എന്നിവ യഥാക്രമം 15.46 ശതമാനമായും 8.96 ശതമാനമായും കൂടി.ഡിസംബറിലിത് യഥാക്രമം 14 ശതമാനവും 6.99 ശതമാനവുമായിരുന്നു.മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു.

തുടര്‍ച്ചയായ 18 മാസത്തിനുശേഷം 2022 ഒക്ടാബറിലാണ് പിന്നീട് ഒറ്റ അക്കത്തിലെത്തുന്നത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് ജനുവരിയില്‍ 6.52 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഡിസംബറിലിത് 5.72 ശതമാനമായിരുന്നു.

X
Top