ഗ്യാസ് സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധംഎൽപിജി ക്ഷാമം: മുംബൈയിലെ 20% ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിഇന്ത്യയുടെ പക്കൽ നിന്ന് ഇൻഡൊനീഷ്യ ബ്രഹ്‌മോസ് വാങ്ങുന്നുഗള്‍ഫിലെ ജൂവലറികളില്‍ സ്വര്‍ണം വില്ക്കാന്‍ വന്‍തിരക്ക്കേരളം ഐടി രംഗത്ത് മുന്നേറ്റ പാതയിലെന്ന് മുഖ്യമന്ത്രി

ലോകത്തെ ആദ്യ എഐ നഗരം രണ്ടുവർഷത്തിനകം

അബുദാബി: ലോകത്തെ ആദ്യ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/നിർമിത ബുദ്ധി) സിറ്റി (അയോൺ സെന്തിയ) 2027ൽ യാഥാർഥ്യമാകും. സ്മാർട് വീടുകൾ, സ്വയം നിയന്ത്രിത പൊതുഗതാഗതം, എഐ ഹെൽത്ത്കെയർ വരെ പുതിയ നഗരത്തിൽ വിരൽത്തുമ്പിൽ ലഭ്യമാകും.

താമസക്കാരുടെ താൽപര്യങ്ങൾ മനസ്സിലാക്കി സ്വമേധയാ പ്രവർത്തിക്കുന്ന രീതിയിലാണ് നഗരം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഇറ്റാലിയൻ ഡവലപ്പറായ മൈ അയോൺ ഇൻകോർപറേഷൻ സിഇഒ ഡാനിയേൽ മാരിനെല്ലി പറഞ്ഞു.

ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ എംഎഐഎയും അവതരിപ്പിക്കും.

ഓട്ടമേറ്റഡ് പൊതുഗതാഗത ഷെഡ്യൂളിങ് മുതൽ സ്മാർട് ഹോം ഇന്റഗ്രേഷൻ, എഐ പവർ ഹെൽത്ത് കെയർ സപ്പോർട്ട് വരെ തടസ്സമില്ലാത്ത സേവനമാണ് ലക്ഷ്യമിടുന്നത്.

ബോൾഡ് ടെക്നോളജീസും മൈ അയോൺ ഇൻകോർപറേഷനും സഹകരിച്ചാണ് എഐ നഗരം സജ്ജമാക്കുക.

250 കോടി ഡോളർ ചെലവിൽ ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

X
Top