ഇന്ത്യാ പാക്ക് സംഘര്‍ഷത്തില്‍ വിലയേറി ബസ്മതി അരിലോകബാങ്ക് പ്രസിഡൻറ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിക്രൂഡ് വിലയിലെ ഇടിവ് ഉപഭോക്താക്കൾക്ക് ലഭിക്കില്ലചൈനയുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയും

ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം

ദാവോസ് (സ്വിറ്റ്സർലൻഡ്): ഭക്ഷ്യമേഖലയിലും ഊർജമേഖലയിലുമുള്ള പ്രതിസന്ധി തുടരുന്നതിനാൽ ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു.

സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തികവിദഗ്ധരിൽ ഒരു വിഭാഗമാണു ഫോറം നടത്തിയ സാമ്പത്തിക സർവേയിൽ ഈ മുന്നറിയിപ്പു നൽകിയത്. അതേസമയം, ചൈനയിൽനിന്ന് ഉൽപാദനകേന്ദ്രങ്ങൾ മറ്റു രാജ്യങ്ങളിലേക്കു മാറ്റുന്നതിനാൽ ഇന്ത്യയും ബംഗ്ലദേശുമടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടമുണ്ടാക്കുമെന്നും സർവേയിൽ അഭിപ്രായമുയർന്നു.

ഉയരുന്ന നാണ്യപ്പെരുപ്പം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ നേരിടാനാകുമെന്ന പ്രത്യാശയാണു സാമ്പത്തികവിദഗ്ധർ പൊതുവേ പങ്കുവയ്ക്കുന്നത്. 18% സാമ്പത്തികവിദഗ്ധർ ഈ വർഷം മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കാണുന്നു.

മൂന്നിലൊന്നു പേർ ഇതിനോടു യോജിച്ചില്ല. യുക്രെയ്ൻ യുദ്ധം അടക്കം സംഘർഷങ്ങൾ ആഗോള സമ്പദ്ഘടനയെ സ്വാധീനിക്കുന്നതു തുടരും. ഊർജപ്രതിസന്ധി മൂലം യൂറോപ്പിലെ വളർച്ചാ നിരക്ക് ദുർബലമായി തുടരുമെന്ന കാര്യത്തിൽ പൊതുഅഭിപ്രായമാണുള്ളത്. യുഎസിലെ വളർച്ചാ നിരക്കും ഈ വർഷം മോശമായി തുടരുമെന്ന് 91% പേരും അഭിപ്രായപ്പെടുന്നു.

നാണ്യപ്പെരുപ്പം ലോകത്തിലെ വിവിധ മേഖലകളിൽ വ്യത്യസ്തമായിരിക്കും. ചൈനയിൽ 5% ഉയരാം. യൂറോപ്പിലാകട്ടെ 57% വരെയും. ഇപ്പോഴത്തെ പ്രശ്നങ്ങളെ മറികടക്കാൻ ഭക്ഷ്യോൽപാദനം, നവ ഊർജം, വിദ്യാഭ്യാസം, നൈപുണ്യവികസനം, തൊഴിൽ എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണെന്ന് ഡബ്ല്യുഇഎഫ് മാനേജിങ് ഡയറക്ടർ സാദിയ സഹിദി പറഞ്ഞു.

ഐഎംഎഫ് അടക്കം രാജ്യാന്തര ഏജൻസികളിൽനിന്നുള്ള മുതിർന്ന 22 സാമ്പത്തിക വിദഗ്ധരാണു സർവേയിൽ പങ്കെടുത്തത്.

X
Top