അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമായി താഴുമെന്നു ലോകബാങ്ക്

ന്യൂഡല്‍ഹി: 20025-26 സാമ്പത്തിക വര്‍ഷത്തിൽ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.3 ശതമാനമായി താഴുമെന്നു ലോകബാങ്ക് വിലയിരുത്തൽ. സമ്പദ്ഘടന 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ജനുവരിയിലെ പ്രവചനം.

ആഗോള വളര്‍ച്ചാനിരക്കില്‍ പ്രതീക്ഷിക്കുന്ന 2.3 ശതമാനത്തിന്‍റെ ഇടിവാണ് ഇന്ത്യക്കും തിരിച്ചടിയാകുന്നത്. യുഎസിന്‍റെ പകരംതീരുവ പ്രഖ്യാപനം മൂലം കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധിയും വളർച്ചാനിരക്കിനെ പിന്നോട്ടടിക്കും.

ലോകത്തെ വലിയ സാമ്പത്തിക ശക്തികളില്‍ അതിവേഗം വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ തുടരും. 2027-28 സാമ്പത്തിക വര്‍ഷത്തോടെ വളര്‍ച്ചാനിരക്ക് മെച്ചപ്പെട്ട സ്ഥിതിയിലെത്തുമെന്നും ലോകബാങ്ക് നിരീക്ഷിക്കുന്നു.

X
Top