വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

സിനിമാ മേഖലയിലെ ജോലിസമയം 12 മണിക്കൂറാക്കി കുറച്ചു

കൊച്ചി: സിനിമാമേഖലയിലെ ജോലിഭാരം കുറയ്ക്കുന്നതിൽ നിർണായക തീരുമാനമെടുത്ത് സിനിമാസംഘടനകൾ. സിനിമാപ്രവർത്തകരുടെ നിലവിലുള്ള 16 മണിക്കൂർ ജോലിസമയം 12 മണിക്കൂറാക്കി കുറച്ചു. കോൾ ഷീറ്റിൽതന്നെ 12 മണിക്കൂർ ജോലി എന്ന് രേഖപ്പെടുത്തും. വിവിധ സിനിമാ സംഘടനാ പ്രതിനിധികളുമായി നിർമാതാക്കളുടെ സംഘടന നടത്തിയ ചർച്ചയിലാണ് തീരുമാനം.

സിനിമയിലെ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്ക അടക്കമുള്ളവർ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ജോലിസമയം കുറച്ചത് മുൻനിർത്തി വേതനത്തിൽ കുറവുവരുത്തില്ലെന്ന് നിർമാതാക്കളുടെ സംഘടന ഉറപ്പുനൽകി.

നിലവിൽ കോൾഷീറ്റ് അനുസരിച്ച് 16 മണിക്കൂറാണ് ഒരു ദിവസത്തെ ജോലിസമയം. നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കുമെല്ലാം ഇത് ബാധകമായിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന സമ്പ്രദായത്തിനാണ് ഇപ്പോൾ മാറ്റംവരുന്നത്.

ഫെഫ്ക ഭാരവാഹി ബി. ഉണ്ണികൃഷ്ണൻ, നിർമാതാക്കളുടെ സംഘടനാഭാരവാഹികളായ ബി. രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

X
Top