കേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍എംപിസി മീറ്റിംഗ്: നിരക്ക് വര്‍ദ്ധനയുണ്ടാകില്ലെന്ന് ഗോള്‍ഡ്മാന്‍

ബാങ്ക് അക്കൗണ്ടുകളിൽ 35 ശതമാനവും സ്ത്രീകളുടേതെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യയിലെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിൽ മൂന്നിലൊന്നും സ്ത്രീകളുടെ പേരിലാണ്.

എന്നാൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപത്തുകയുടെ അഞ്ചിലൊന്ന് മാത്രമേ സ്ത്രീകളുടെ പേരിലുള്ളുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. അതുപോലെ നാലു ബാങ്ക് ജീവനക്കാരിൽ ഒരാൾ മാത്രമാണു സ്ത്രീകളെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീ ജനസംഖ്യയുടെ നാലിലൊന്നുപോലും മാനേജർ സ്ഥാനം വഹിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജനുവരി അവസാനത്തിൽ ആകെ നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 225.5 കോടിയാണെന്നും അതിൽ 79 കോടിയിലധികം സ്ത്രീകളുടെ ഉടമസ്ഥതയിലാണെന്നും ’സ്ത്രീകളും പുരുഷന്മാരും ഇൻ ഇന്ത്യ 2022’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് കാണിക്കുന്നു.

ഇത് ഏകദേശം 35.23 ശതമാനമാണ്. അതുപോലെ, എല്ലാ അക്കൗണ്ടുകളിലുംകൂടി 170ലക്ഷം കോടിയിലധികം രൂപയുടം നിക്ഷേപമുണ്ട്.

അതിൽ സ്ത്രീകൾക്ക് ഏകദേശം 34 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്.

X
Top