സോഷ്യല്‍ മീഡിയ ഉള്ളടക്കം നീക്കം ചെയ്യാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ കുറച്ചുഇന്ത്യയുടെ സ്വകാര്യമേഖല വളര്‍ച്ചാ തോത് ഇടിഞ്ഞുറഷ്യന്‍ കമ്പനികള്‍ക്കെതിരായ യുഎസ് ഉപരോധം: ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 2.7 ബില്യണ്‍ രൂപ വര്‍ദ്ധിക്കുംദരിദ്ര രാഷ്ട്രങ്ങള്‍ക്ക് നികുതി രഹിത വിപണി പ്രവേശനം: ഇന്ത്യ മുന്‍നിരയിലെന്ന് ലോക വ്യാപാര സംഘടനആര്‍ബിഐ ഡോളറാസ്തികള്‍ കുറച്ച് സ്വര്‍ണ്ണ ശേഖരം വര്‍ദ്ധിപ്പിക്കുന്നു

എസ്ബിഐ ക്ലർക്കുമാരെ പിൻവലിക്കൽ: കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയെ

തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കേരള സർക്കിളിലെ നിവിധ ബ്രാഞ്ചുകളിൽനിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ചത് കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയെ.

വിവിധ ശാഖകളിൽനിന്നായി 1294 ക്ലറിക്കൽ ജീവനക്കാരെയാണ് മാർക്കറ്റിങ് മേഖലയിലേക്ക് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്) മാറ്റി വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇത് 900 ആയി കുറച്ചെങ്കിലും ശാഖകളുടെ പ്രവർത്തനത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ഗ്രാമങ്ങളിൽ നിലവിൽ തന്നെ വളരെ കുറച്ചുപേർ മാത്രമാണ് ജോലി ചെയ്യുന്നത്. ഇവരെ പിൻവലിച്ചതോടെ മറ്റുളളവരുടെ ജോലിഭാരം വർധിക്കുകയും ഇടപാടുകാർക്ക് സേവനം കൃത്യമായി ലഭ്യമാകാതിരിക്കുകയും ചെയ്തിട്ടുണ്ട്.

കൃത്യസമയത്ത് സേവനം ലഭിക്കാതെ വരുമ്പോൾ ഉപഭോക്താക്കൾ മറ്റ് ബാങ്കുകളെ സമീപിക്കുമെന്ന ആശങ്കയും ജീവനക്കാർക്കിടയിലുണ്ട്. ഏറ്റവും കൂടുതൽ സ്വകാര്യ ബാങ്കുകളുള്ള സംസ്ഥാനമാണ് കേരളം. പുതിയ തീരുമാനത്തോടെ ഉപഭോക്താക്കൾ ബാങ്കുകളെ സമീപിക്കുന്നതിന് പകരം ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.

ക്ലറിക്കൽ ജീവനക്കാരെ മുന്നറിയിപ്പ് പോലുമില്ലാതെ ഒറ്റയടിക്ക് മാർക്കറ്റിങ് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ് -എം.പി.എസ്.എഫ്) ജോലികൾക്കായി പിൻവലിച്ചതും അതിനെതിരെ ജീവനക്കാർ നടത്തുന്ന പ്രക്ഷോഭവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിൽ സാഹചര്യങ്ങൾ അങ്ങേയറ്റം മോശമാക്കിയിരിക്കുകയാണെന്ന് ഓഫിസർ സംഘടന പറഞ്ഞു.

പലയിടത്തും ജീവനക്കാരും ഓഫിസർമാരും ശത്രുക്കളെപ്പോലെ രണ്ടു തട്ടിൽ ആയിരിക്കുകയാണ്. സാധാരണ നില പുനഃസ്ഥാപിക്കാൻ എത്രയുംവേഗം ഇടപെടൽ ഉണ്ടാകണമെന്നും ഈ ഭാരവുമായി മുന്നോട്ടുപോകാനാകില്ലെന്നും കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസേഴ്സ് അസോസിയേഷൻ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകി.

എം.പി.എസ്.എഫിനെ ആദ്യം സ്വാഗതംചെയ്ത സംഘടനയാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. ആവശ്യത്തിന് ആളില്ലാത്തതിനാൽ അക്കൗണ്ട് തുറക്കൽ, ചെക്ക് ക്ലിയറിങ്, കെ.വൈ.എസ് പുതുക്കൽ, എ.ടി.എം കാർഡിനുള്ള അപേക്ഷ പരിശോധിക്കൽ തുടങ്ങി ഏതാണ്ടെല്ലാ ജോലികളും കെട്ടിക്കിടപ്പാണ്.

X
Top