ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഹാര്‍മാന്റെ ഡിജിറ്റല്‍ യൂണിറ്റിനെ ഏറ്റെടുക്കാന്‍ വിപ്രോ


വാഷിങ്ടൺ: ഹാര്‍മാന്റെ ഡിജിറ്റല്‍ യൂണിറ്റിനെ ഏറ്റെടുക്കാന്‍ വിപ്രോ. ഇലക്‌ട്രോണിക്‌സ് വിപണിയുടെ രാജാവായ ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ ഉപകമ്പനിയാണ് ഹാര്‍മാന്‍. ഈ ഹാര്‍മാന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് (ഡിടിഎസ്) യൂണിറ്റിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ ഐടി പ്രമുഖരായ വിപ്രോ. 375 മില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 3,270 കോടി രൂപ) ആണ് ഇടപാട്. പ്രസ്തുത കരാറില്‍ ഇരുവരും ധാരണയായതായി വിപ്രോ തന്നെയാണ് വ്യാഴാഴ്ച വ്യക്തമാക്കിയത്.

പ്രസ്തുത കരാറിന്റെ ഭാഗമായി അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 5,600 -ലധികം ഡിടിഎസ് ജീവനക്കാര്‍ വിപ്രോയുടെ ഭാഗമാകും. 2025 ഡിസംബര്‍ 31 -നകം ഇടപാട് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹാര്‍മന്‍ കണക്റ്റഡ് സര്‍വീസസ് ഇന്‍കോര്‍പ്പറേറ്റഡിലെയും, അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലെയും മറ്റ് ചില ആസ്തികള്‍ ഉള്‍പ്പെടെ ഡിടിഎസിന്റെ 100% ഓഹരികളും ഹാര്‍മന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രീസ് ഇന്‍കോര്‍പ്പറേറ്റഡില്‍ നിന്ന് ഏറ്റെടുക്കുന്നതിനുള്ള ഒരു നിശ്ചിത കരാറില്‍ അനുബന്ധ സ്ഥാപനങ്ങള്‍ വഴി വിപ്രോ 2025 ഓഗസ്റ്റ് 21 ന് ഒപ്പിട്ടതായി ഫയലിംഗ് വ്യക്തമാക്കുന്നു.

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഡിടിഎസ് വിപ്രോയുടെ എന്‍ജിനീയറിംഗ് ഗ്ലോബല്‍ ബിസിനസ് ലൈനപ്പിന്റെ ഭാഗമാകും. ഹാര്‍മന്‍, സാംസങ് എന്നിവയുമായി ഒന്നിലധികം വര്‍ഷത്തെ തന്ത്രപരമായ കരാറും വിപ്രോ ഉറപ്പിച്ചിട്ടുണ്ട്. യുഎസിലെ കണക്റ്റിക്കട്ട് ആസ്ഥാനമായാണ് ഡിടിഎസ് പ്രവര്‍ത്തിക്കുന്നത്. ഈ ഏറ്റെടുക്കല്‍ വിപ്രോയുടെ എഐ അധിഷ്ഠിത ഡിജിറ്റല്‍, ഉപകരണ എന്‍ജിനീയറിംഗ് കഴിവുകള്‍ വികസിപ്പിക്കും. സാങ്കേതികവിദ്യ, വ്യാവസായിക, എയ്റോസ്പേസ്, ആരോഗ്യ സംരക്ഷണം, ഉപഭോക്തൃ മേഖലകള്‍ തുടങ്ങിയ വ്യവസായങ്ങളിലുടനീളം ഡിസൈന്‍ മുതല്‍ ഉല്‍പ്പാദനം വരെ വ്യാപിപ്പിക്കാന്‍ കമ്പനിക്കു സാധിക്കും.

X
Top