ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

അറ്റാദായം 12% ഉയര്‍ത്തി വിപ്രോ

ബെംഗളൂരു: പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2870.01 കോടി രൂപയാണ് കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 11.95 ശതമാനം കൂടുതല്‍.

വരുമാനം 6.04 ശതമാനം ഉയര്‍ന്ന് 22831 കോടി രൂപ. ഐടി സേവന മേഖല വരുമാനം 0.8 ശതമാനമുയര്‍ന്ന് 2778.5 മില്യണ്‍ ഡോളറും മൊത്തം ഓര്‍ഡറുകള്‍ 3.7 ബില്യണ്‍ ഡോളറുമായി. ലാര്‍ജ് ഡീലുകള്‍ 9 ശതമാനം നേട്ടത്തില്‍ 1.2 ബില്യണ്‍ ഡോളറാണ്.

കമ്പനിയുടെ ഓപറേറ്റിംഗ് മാര്‍ജിന്‍ 112 ബേസിസ് പോയിന്റ് കൂടി 16 ശതമാനമായിട്ടുണ്ട്. രണ്ടാംപാദത്തില്‍ 2722 മില്യണ് ഡോളര്‍ ഐടി സേവന വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top