ഓരോ 15 ദിവസത്തിലും പെട്രോൾ -ഡീസൽ വില പുനപരിശോധിക്കുംഎല്‍പിജി വാണിജ്യ സിലിണ്ടര്‍ മുന്‍ഗണന 70 ശതമാനമായി ഉയര്‍ത്തി കേന്ദ്രംഎൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടന്നുവേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’

പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിൺസ്

കൊച്ചി: ബ്രാഹ്‌മിൺസ്, അതിന്റെ ആസ്ഥാനമായ കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ ബ്രാൻഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. സ്വർണനിറ ബോർഡറുള്ള കേരള കസവിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ബ്രാൻഡിംഗ് വിപ്രോ ബ്രാഹ്‌മിൺസ് അവതരിപ്പിക്കുന്നത്.

പ്രഭാതഭക്ഷണ പ്രീ-മിക്‌സ് പൊടികൾ, സുഗന്ധവ്യഞ്ജന മിശ്രിതങ്ങൾ, ഗോതമ്പ് ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, ഡെസേർട്ട് മിക്‌സുകൾ എന്നീ ഉത്പന്നങ്ങൾ പുതിയ പാക്കേജിങ്ങിൽ ലഭ്യമാകും.

റീ ബ്രാൻഡിങിന്റെ ഭാഗമായി ‘മലയാളികളുടെ ഹൃദയം കീഴടക്കിയ രുചിയിതാ ഇപ്പോൾ കസവു ധരിച്ചിച്ചെത്തുന്നു’ എന്ന ടാഗ് ലൈനില്‍ പുതിയ ടിവി പരസ്യങ്ങളും വിപ്രോ ബ്രാഹ്‌മിൺസ് പുറത്തിറക്കി. ഭക്ഷണവും സംസ്‌കാരവും തമ്മിലുള്ള വൈകാരിക ബന്ധത്തെ ഉൾക്കൊള്ളുന്നവയാണിവ.

ആരോഗ്യകരവും രുചികരവുമായ ഉൽപ്പന്നങ്ങൾ ജനങ്ങളിൽ എത്തിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിയ്ക്കുന്നതാണ് പുതിയ ഈ ബ്രാൻഡ് ഐഡന്റിറ്റി. ഇതിലൂടെ, ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ കേരളത്തിന്റെ സമ്പന്നമായ രുചികൾ ഒരു വലിയ വിഭാഗം ആളുകളിലേക്കെത്തിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് വിപ്രോ ഫുഡ്സിന്റെ പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു.

ബ്രാഹ്‌മിൺസിന്റെ മുഖ്യ ഉൽപ്പന്നമായ സാമ്പാർ പൊടിയിൽ തുടങ്ങി എല്ലാ സുഗന്ധവ്യഞ്ജന ശ്രേണികളും 100 ശതമാനം പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ഒലിയോറെസിനുകൾ, പ്രിസർവേറ്റീവുകൾ അല്ലെങ്കിൽ ഫില്ലറുകൾ എന്നിവ ചേർക്കാതെ ഇവ ക്ലീൻ-ലേബൽ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നു.

തലമുറകളായി കേരളത്തിലെ വീടുകളിൽ തനിമയാർന്ന കേരള രുചി പകർന്നുനൽകുന്നതിൽ ബ്രാഹ്‌മിൺസിന് എക്കാലത്തുമുള്ള പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നതാണ് ഈ ഡിസൈൻ പരിണാമം.

X
Top