
മുംബൈ: ഫ്രെഡറിക് അബെക്കാസിസിനെ കമ്പനിയുടെ തെക്കുകിഴക്കൻ ഏഷ്യയിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് (BFSI) വ്യവസായ മേഖലയുടെ തലവനായി നിയമിച്ച് ടെക്നോളജി സേവന കൺസൾട്ടിംഗ് കമ്പനിയായ വിപ്രോ ലിമിറ്റഡ്. നിർദിഷ്ട നിയമനം 2022 നവംബർ 8 ന് പ്രാബല്യത്തിൽ വന്നു.
ഹോങ്കോങ് ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ മേഖലയിലുടനീളമുള്ള വിപ്രോയുടെ ബിഎഫ്എസ്ഐ ബിസിനസ് വളർച്ചയ്ക്ക് അബെക്കാസിസ് നേതൃത്വം നൽകും. കൂടാതെ അദ്ദേഹം ക്ലയന്റുകളുടെ ടോപ്പ് ലൈൻ, സ്ഥാപനത്തിന്റെ ഇഎസ്ജി അഭിലാഷങ്ങൾ സാക്ഷാത്കരിക്കൽ, ഡിജിറ്റൽ പരിവർത്തന ലക്ഷ്യങ്ങൾ കൈവരിക്കൽ, ഇക്കോസിസ്റ്റം ശക്തിപ്പെടുത്തൽ എന്നിവയിൽ വിപ്രോയെ സഹായിക്കും.
ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മേഖലയിലെ അതികായനും സാമ്പത്തിക സേവനങ്ങളിലെ വിദഗ്ധനുമാണ് അബെക്കാസിസെന്നും, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിലെ ബിസിനസ്, ടെക്‌നോളജി കൺസൾട്ടിങ്ങിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അനുഭവം അദ്ദേഹത്തിനുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. തന്ത്രം മുതൽ നിർവ്വഹണം വരെയുള്ള വലിയ പരിവർത്തന പരിപാടികൾ രൂപപ്പെടുത്തുന്നതിനും വിതരണം ചെയ്യുന്നതിനും അദ്ദേഹം പ്രമുഖ ധനകാര്യ സേവന സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നു.
വിപ്രോയിൽ ചേരുന്നതിന് മുമ്പ്, അബെകാസിസ് ക്യാപ്‌ജെമിനിക്കൊപ്പം പ്രവർത്തിച്ചു, അവിടെ അദ്ദേഹം എഫ്എസ് മിഡിൽ ഈസ്റ്റിന്റെ തലവൻ, ഹോങ്കോങ്ങിന്റെയും തെക്കുകിഴക്കൻ ഏഷ്യയുടെയും മാനേജിംഗ് ഡയറക്ടർ എന്നിവയുൾപ്പെടെ വിവിധ നേതൃപരമായ റോളുകൾ വഹിച്ചു. കൂടാതെ അദ്ദേഹം ഫ്രാൻസിലെ ഇഡിഎച്ച്ഇസി ബിസിനസ് സ്‌കൂളിൽ നിന്ന് മാനേജ്‌മെന്റിലും ധനകാര്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.






