ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

15000 കോടിയുടെ ഓഹരി തിരികെ വാങ്ങല്‍ പ്രഖ്യാപിച്ച് വിപ്രോ

ന്ത്യയിലെ മുന്‍നിര ഐടി സ്ഥാപനങ്ങളില്‍ ഒന്നായ വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നു. ഇന്നലെ ചേര്‍ന്ന മാനേജ്‌മെന്റ് യോഗമാണ് ടെന്‍ഡര്‍ ഓഫര്‍ വഴി ഓഹരികള്‍ തിരികെ വാങ്ങാനുള്ള തീരുമാനം അംഗീകരിച്ചത്. 15,000 കോടി രൂപയുടെ ഓഹരികളാകും തിരികെ വാങ്ങുക. കമ്പനി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഹരി തിരിച്ചു വാങ്ങല്‍ നടപടിയാകും ഇത്. 2023 -ല്‍ 12,000 കോടി രൂപയ്ക്ക് ഏകദേശം 270 ദശലക്ഷം ഓഹരികള്‍ തിരികെ വാങ്ങിയതാണ് ഇതിനു മുന്നത്തെ റെക്കോര്‍ഡ്.

ഓഹരി തിരികെ വാങ്ങല്‍ വില
2 രൂപ മുഖവിലയുള്ള ഓഹരികള്‍ 250 രൂപ നിരക്കില്‍ തിരികെ വാങ്ങാനാണ് മാനേജ്‌മെന്റ് ബോര്‍ഡ് ധാരണയായിരുന്നത്. വിപ്രോ ഓഹരികള്‍ നിലവില്‍ 210 രൂപ റേഞ്ചില്‍ വ്യാപാരം ചെയ്യുന്നതിനാല്‍, തിരികെ വാങ്ങല്‍ വില ഏകദേശം 19% നേട്ടത്തെ സൂചിപ്പിക്കുന്നു. നിര്‍ദിഷ്ട തിരിച്ചുവാങ്ങല്‍ ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 5.7 ശതമാനത്തെ (60 കോടി) സൂചിപ്പിക്കുന്നു.

ടെന്‍ഡര്‍ ഓഫര്‍
ടെന്‍ഡര്‍ ഓഫര്‍ വഴിയാണ് വിപ്രോ ബൈബാക്ക് നി്ചയിച്ചിരിക്കുന്നത്. അതായത് നിലവിലുള്ള ഓഹരി ഉടമകളെ ആനുപാതിക അടിസ്ഥാനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്ന രീതിയാണിത്. ഇക്വിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന എഡിആര്‍ ഉടമകള്‍ക്ക് ഈ ബൈബാക്ക് ഉപയോഗിക്കാന്‍ കഴിയും. ഓഹരി ബൈബാക്കില്‍, ഏകദേശം 9 കോടി (90 ദശലക്ഷം) ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായി സംവരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രൊമോട്ടര്‍ ഗ്രൂപ്പും ബൈബാക്കില്‍ പങ്കെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം.

റെക്കോര്‍ഡ് തീയതി
അതേസമയം ഓഹരി ബൈബാക്കിന്റെ റെക്കോര്‍ഡ് തീയതി കമ്പനി ഇതുവ ്രെപ്രഖ്യാപിച്ചിട്ടില്ല. ഓഹരി തിരികെവാങ്ങലിന് പോസ്റ്റല്‍ ബാലറ്റ് വഴി ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ച ശേഷമാകും റെക്കോര്‍ഡ് തീയതി പ്രഖ്യാപിക്കുക. റെക്കോര്‍ഡ് തീയതിയില്‍ നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ അടിസ്ഥാനത്തിലാകും ഓഹരി തിരികെവാങ്ങല്‍ യോഗ്യത നിര്‍ണയിക്കുക.

ഓഹരി തിരികെ വാങ്ങല്‍: സമയക്രമം
2027 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിനുള്ളില്‍ (ഏപ്രില്‍- ജൂണ്‍ 2026) ഓഹരി തിരികെ വാങ്ങല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനികളുടെ കൈവമുള്ള അധിക പണം നിക്ഷേപകര്‍ക്ക് കൈമാറാനുള്ള ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് ഓഹരി തിരികെ വാങ്ങഇ. വിപ്രോയുടെ കൈവശം ഇത്തരത്തില്‍ 26,000 കോടി രൂപയുടെ ക്യാഷ് റിസര്‍വ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വിപണികളില്‍ നിന്ന് ഓഹരികള്‍ തിരികെ എടുക്കുന്നതുവഴി ലിക്വിഡിറ്റി കുറയ്ക്കാനും, ഓഹരികെ കൂടുതല്‍ ആകര്‍ഷകമാക്കാനും സാധിക്കും.

X
Top