വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ഒന്നാംപാദ ഫലം പുറത്തുവിട്ട് വിപ്രോ, ലാഭവിഹിതം പ്രഖ്യാപിച്ചു

ബെംഗളൂരു: ഇന്ത്യന്‍ ഐടി ഭീമന്‍ വിപ്രോ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം 3330.4 കോടി രൂപ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.9 ശതമാനം കൂടുതലാണ് ഇത്. അതേസമയം തൊട്ടുമുന്‍പാദത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ അറ്റാദായം 6.7 ശതമാനം ഇടിഞ്ഞു.

പ്രവര്‍ത്തന വരുമാനം 0.8 ശതമാനം ഉയര്‍ന്ന് 22134.6 കോടി രൂപയായിട്ടുണ്ട്. മുന്‍പാദത്തെ അപേക്ഷിച്ച് 1.6 ശതമാനം കുറവ്. ഓഹരിയൊന്നിന് 5 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

ജൂലൈ 28 ആണ് റെക്കോര്‍ഡ് തീയതി. രണ്ടാംപാദത്തില്‍ വരുമാനം 2560 മില്യണ്‍ ഡോളര്‍-25612 മില്യണ്‍ ഡോളര്‍ വരെയാകുമെന്നാണ് കമ്പനി അനുമാനം. ഇത് ഒന്നാംപാദത്തിന് സമാനമാണ്.

X
Top