സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

വിന്‍ഡ് ഫാള്‍ നികുതി: സര്‍ക്കാറിന് ലഭിക്കുക 94,800 കോടി രൂപ അധിക വരുമാനം

ന്യൂഡല്‍ഹി: ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പാദനത്തിനും ഇന്ധന കയറ്റുമതിയ്ക്കും മേല്‍ ചുമത്തിയ വിന്‍ഡ്ഫാള്‍ നികുതി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഒഎന്‍ജിസി തുടങ്ങിയ സ്ഥാപനങ്ങളുടെ ലാഭം കുറയ്ക്കുമെന്ന് മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് റിപ്പോര്‍ട്ട് പറഞ്ഞു. അതേസമയം വരുന്ന പാദങ്ങളില്‍ 12 ബില്യണ്‍ ഡോളര്‍ (94,800 കോടി രൂപ) നികുതി ഇനത്തില്‍ സര്‍ക്കാറിന് അധിക വരുമാനം ലഭ്യമാകും. പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിയിലും അസംസ്‌കൃത എണ്ണയുടെ ആഭ്യന്തര ഉല്‍പാദനത്തിലും ജൂലൈ 1 ന് സര്‍ക്കാര്‍ വിന്‍ഡ്ഫാള്‍ ഗെയിന്‍ ടാക്‌സ് ചുമത്തിയിരുന്നു.
ആഭ്യന്തര വിപണിയുടെ ആവശ്യകതകള്‍ ആദ്യം നിറവേറ്റാന്‍ എണ്ണ ഉത്പാദകരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു. ‘നികുതി വര്‍ദ്ധനവ് ഇന്ത്യന്‍ ക്രൂഡ് ഉത്പാദകരുടെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) തുടങ്ങിയ എണ്ണ കയറ്റുമതിക്കാരുടെയും ലാഭം കുറയ്ക്കും,’ പുതിയ നികുതികളെക്കുറിച്ചുള്ള വിലയിരുത്തലില്‍ മൂഡീസ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്, ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും എടിഎഫിന്റെയും കയറ്റുമതിയ്ക്ക് ലിറ്ററിന് 6 രൂപ (ബാരലിന് ഏകദേശം 12.2 ഡോളര്‍) നികുതി നല്‍കാന്‍ നിര്‍ബന്ധിതരാകും.
ഡീസല്‍ കയറ്റുമതിയ്ക്ക് ലിറ്ററിന് 13 രൂപയും (ബാരലിന് ഏകദേശം 26.3 ഡോളര്‍) നല്‍കേണ്ടിവരും. അതേ സമയം, അപ്‌സ്ട്രീം ഉത്പാദകര്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ഒരു ടണ്ണിന് 23,250 രൂപ (ഏകദേശം 38.2 യുഎസ് ഡോളര്‍) നികുതി അടയ്‌ക്കേണ്ടി വരും. ‘2022 മാര്‍ച്ച് 31ന് (2021 സാമ്പത്തിക വര്‍ഷം) അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനവും പെട്രോളിയം ഉല്‍പന്നങ്ങളുടെ കയറ്റുമതിയും അടിസ്ഥാനമാക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 12 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം സര്‍ക്കാരിന് ലഭിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,’ റേറ്റിംഗ് ഏജന്‍സി പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിന്റെ ആഘാതം നികത്താന്‍ അധിക വരുമാനം സര്‍ക്കാറിനെ സഹായിക്കും.കുതിച്ചുയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായാണ് മെയ് മാസത്തില്‍ സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചത്. പെട്രോള്‍ തീരുവ ഇനത്തില്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ തീരുവ ഇനത്തില്‍ 6 രൂപയുമാണ് വെട്ടിക്കുറച്ചത്.
ഇതോടെ സര്‍ക്കാറിന്റെ വരുമാനത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. എന്നാല്‍ പുതിയ നികുതി നിരക്ക് ചുമത്തല്‍ താല്‍ക്കാലികമാണെന്നും പണപ്പെരുപ്പം, കറന്റ് അക്കൗണ്ട് കമ്മി, കറന്‍സി മൂല്യത്തകര്‍ച്ച എന്നിവ സൃഷ്ടിച്ച പ്രതികൂലാവസ്ഥകള്‍ക്ക് ശമനമുണ്ടാവുകയും വിപണി സാഹചര്യങ്ങള്‍ അനുകൂലമാകുകയും ചെയ്താല്‍ നികുതികള്‍ പുനക്രമീകരിക്കപ്പെടുമെന്നും മൂഡീസ് റിപ്പോര്‍ട്ട് പറഞ്ഞു.

X
Top