കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ക്രൂഡോയിലിനുള്ള നികുതി 4,250 രൂപയായി കേന്ദ്രസർക്കാർ ഉയർത്തി

മുംബൈ: ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിനുമേൽ ചുമത്തിയിരുന്ന വിൻഡ്ഫോൾ ടാക്സ് (Windfall Tax) കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഒരു ടൺ ക്രൂഡോയിലിനുള്ള വിൻഡ്ഫോൾ നികുതി 4,250 രൂപയായാണ് വർധിപ്പിച്ചത്.

നിലവിൽ ഒരു ടൺ ക്രൂഡോയിൽ ഉത്പാദിപ്പിക്കുമ്പോൾ ചുമത്തിയിരുന്ന വിൻഡ്ഫോൾ നികുതി 1,600 രൂപയായിരുന്നു. പുതുക്കിയ നികുതി നിരക്കുകൾ ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിലായതായി കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

അതുപോലെ, വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന ഡീസലിൽ, ഒരു ലിറ്ററിന് ഒരു രൂപ വീതം പ്ര്യത്യേക അധിക എക്സൈസ് തീരുവയും (SAED) ഏർപ്പെടുത്തി. അതേസമയം കയറ്റുമതി ചെയ്യുന്ന പെട്രോളിനും എവിയേഷൻ ടർബൈൻ ഫ്യൂവലിനും (ATF) അധിക എക്സൈസ് തീരുവ ചുമത്തിയിട്ടില്ല. നിലവിൽ ഇതു രണ്ടിലും എസ്.എ.ഇ.ഡി പൂജ്യം നിരക്കിലാണുള്ളത്.

വിൻഡ്ഫോൾ ടാക്സ്

ഉത്പാദകർ/ കയറ്റുമതിക്കാർ പ്രത്യേകമായൊന്നും ചെയ്യാതെ തന്നെ, വിപണിയിൽ ഉത്പന്നത്തിന്റെ വിലയിൽ നേരിടുന്ന ചാഞ്ചാട്ടം കാരണം സ്വന്തമാക്കുന്ന അധിക ലാഭത്തിനുമേൽ ചുമത്തുന്ന നികുതിയാണ് വിൻഡ്ഫോൾ ടാക്സ്.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും രാജ്യാന്തര വിപണിയിലേയും അന്താരാഷ്ട്ര ക്രൂഡോയിൽ വിലയേയും അടിസ്ഥാനമാക്കി കേന്ദ്രസർക്കാരാണ് വിൻഡ്ഫോൾ ടാക്സ് നിരക്ക് നിശ്ചയിക്കുന്നത്. മേയ് മാസത്തിൽ ക്രൂഡോയിൽ വിലയിൽ വൻ ഇടിവ് നേരിട്ടതിനെ തുടർന്ന് വിൻഡ്ഫോൾ ടാക്സ് പൂജ്യം നിരക്കിലേക്ക് താഴ്ത്തിയിരുന്നു.

എന്നാൽ ജൂലൈയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മുന്നേറിയതോടെ ജൂലൈ 15നാണ് വീണ്ടും വിൻഡ്ഫോൾ ടാക്സ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയത്.

X
Top