സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

മന:പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായി

ന്യൂഡല്‍ഹി: മന: പൂര്‍വ്വം വരുത്തിയ വായ്പ കുടിശ്ശിക 88435 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുന്‍പ് 75294 കോടി രൂപ മാത്രമായിരുന്നു പൊതു,സ്വകാര്യ ബാങ്കുകളില്‍ ഇത്തരത്തിലുള്ള വായ്പ കുടിശ്ശിക. ട്രാന്‍സ് യൂണിയന്‍ സിബില്‍, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനി കണക്കുകള്‍ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മന: പൂര്‍വ്വമുള്ള വായ്പ കുടിശ്ശിക എന്നതുകൊണ്ടുദ്ദേശിക്കന്നത് പ്രാപ്തിയുണ്ടായിട്ടും വായ്പ തിരിച്ചടക്കാത്തതിനെയാണ്. 2022 ഡിസംബറിലെ കണക്കനുസരിച്ച്, മനപ്പൂര്‍വ്വം തിരിച്ചടയ്ക്കാത്തവര്‍ പിഎന്‍ബിക്ക് (പഞ്ചാബ് നാഷണല്‍ ബാങ്ക്) നല്‍കാനുള്ളത് 38712 കോടി രൂപയാണ്. 2021 ഡിസംബറിലെ 37055 കോടി രൂപയില്‍ നിന്നുമുള്ള ഉയര്‍ച്ച.

മറ്റ് പൊതുമേഖല ബാങ്കുകളില്‍ ബാങ്ക് ഓഫ് ബറോഡ 2023 ജനുവരിവരെ 38009 കോടി രൂപയുടെ കുടിശ്ശി വഹിക്കുന്നു. മുന്‍വര്‍ഷത്തിലിത് 24,404 കോടി രൂപയായിരുന്നു. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 2023 ഫെബ്രുവരി വരെ 11714 കോടി രൂപയും ഐഡിബിഐ ബാങ്കില്‍ 26404 കോടി രൂപയുമാണ് ഈ കണക്കിലുള്ളത്.

ഇരു ബാങ്കുകളും മുന്‍വര്‍ഷത്തില്‍ യഥാക്രമം 9007 കോടി രൂപയും 4828 കോടി രൂപയുമായിരുന്നു കുടിശ്ശിക പേറിയിരുന്നത്. 7,848 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയ ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് മന:പൂര്‍വ്വം കുടിശ്ശിക വരുത്തിയവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 5,879 കോടി രൂപയുടെ എക്സ്പോഷര്‍ ഉള്ള എറ ഇന്‍ഫ്രയും 4,803 കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയ റെയ് അഗ്രോയുമാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

ആര്‍ബിഐ പറയുന്നതനുസരിച്ച്, മനഃപൂര്‍വ്വം തിരിച്ചടയ്ക്കാത്തവര്‍ക്ക് ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ അധിക സൗകര്യങ്ങളൊന്നും അനുവദിക്കുന്നില്ല. എന്നുമാത്രമല്ല അഞ്ച് വര്‍ഷത്തേക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ അവരെ വിലക്കുകയും ചെയ്യുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ റെഗുലേഷന്‍സ്, 2016-ന് കീഴില്‍ ഫണ്ട് സ്വരൂപിക്കുന്നതിനും മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനും വിലക്കുമുണ്ട്.

മനപ്പൂര്‍വ്വം വരുത്തുന്ന കുടിശ്ശിക കുറക്കാന്‍ ബാങ്കുകള്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം എഴുതിത്തള്ളലാണ്. വര്‍ഷങ്ങളായി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) കുറയുന്നതിന് എഴുതിത്തള്ളലുകള്‍ ഗണ്യമായ സംഭാവന നല്‍കുന്നു.2022 ഡിസംബറിലെ ആര്‍ബിഐയുടെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട് അനുസരിച്ച്, 2022 സെപ്റ്റംബറില്‍ ബാങ്കുകളുടെ മൊത്ത എന്‍പിഎ അനുപാതം ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനമായി കുറഞ്ഞു.

മൊത്ത എന്‍പിഎ അനുപാതം എന്നത് ഒരു ബാങ്കിന്റെ മൊത്തം വായ്പകളിലേക്കുള്ള കിട്ടാക്കട വിഹിതത്തെ സൂചിപ്പിക്കുന്നു. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍എന്‍പിഎ) 2022 സെപ്റ്റംബറില്‍ 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.3 ശതമാനമായി .ഏറ്റവും വലിയ വായ്പാ ദാതാവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളിലായി 2 ലക്ഷം കോടി രൂപയും പിഎന്‍ബി 67,214 കോടി രൂപയും എഴുതിത്തള്ളി.

സ്വകാര്യമേഖലാ ബാങ്കുകളില്‍ ഐസിഐസിഐ ബാങ്ക് 50,514 കോടി രൂപയും ഐഡിബിഐ ബാങ്ക് 45,650 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് 34,782 കോടി രൂപയും എഴുതിത്തള്ളിയിട്ടുണ്ട്.

എഴുതിത്തള്ളലിനു പകരം, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്സി കോഡ് (ഐബിസി) വഴിയും മറ്റ് നിയമപരമായ മാര്‍ഗങ്ങളിലൂടെയും വേഗത്തിലുള്ള വീണ്ടെടുപ്പ് നടത്താന്‍ വിദഗ്ധര്‍ ബാങ്കുകളോട് ആവശ്യപ്പെടുന്നു.

” ഐബിസി മുഖേന വേഗത്തിലുള്ള നിയമസഹായം ഇക്കാര്യത്തില്‍ ഉപയോഗിക്കാം, ”ആര്‍ബിഐ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദന്‍ സിന്‍ഹ പറഞ്ഞു.

X
Top