എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വാട്‌സാപ്പില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തി

ന്നിലധികം ഫോണ് നമ്പറുകള് ഉപയോഗിക്കുന്നവര്ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര് അവതരിപ്പിച്ച് വാട്സാപ്പ്.

ഒരു വാട്സാപ്പ് ആപ്പില് ഇനി വ്യത്യസ്ത അക്കൗണ്ടുകള് ഒരേസമയം ലോഗിന് ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകള് മാറി മാറി ഉപയോഗിക്കാം. ടെലഗ്രാം ആപ്പില് ഇതിനകം ലഭ്യമായ ഫീച്ചര് ആണിത്.

നിലവില് രണ്ട് സിം കാര്ഡുകളുണ്ടെങ്കില് വാട്സാപ്പിന്റെ ക്ലോണ് ആപ്പ് എടുത്താണ് പലരും ലോഗിന് ചെയ്യാറ്. എന്നാല് പുതിയ ഫീച്ചര് എത്തുന്നതോടെ ഉപഭോക്താക്കള്ക്ക് ഒരേ ആപ്പില് തന്നെ വ്യത്യസ്ത അക്കൗണ്ടുകള് ലോഗിന് ചെയ്യാനാവും.

രണ്ട് അക്കൗണ്ടുകള്ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന് സെറ്റിങ്സും ആയിരിക്കും.

വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള് വേര്ഷനിവും ഈ അപ്ഡേറ്റുകള് എത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണില് ഇപ്പോള് ഈ ഫീച്ചര് ലഭിക്കുന്നില്ലെങ്കില് താമസിയാതെ എത്തും.

X
Top