എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

മികച്ച പ്രകടനം നടത്തി എച്ച്ഡിഎഫ്‌സി ബാങ്ക്, ഓഹരിയില്‍ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച സെപ്തംബര്‍ പാദ ഫലങ്ങള്‍ പുറപ്പെടുവിച്ചതിന് പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഒക്ടോബര്‍ 17 ന് അര ശതമാനം ഉയര്‍ന്നു. അറ്റാദായം 11,125 കോടി രൂപയാക്കി ഉയര്‍ത്താന്‍ രണ്ടാം പാദത്തില്‍ ബാങ്കിനായിരുന്നു. 22.3 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവാണിത്.

23 ശതമാനം വായ്പാവളര്‍ച്ചയോടൊപ്പം ആസ്തികളുടെ ഗുണമേന്മ മെച്ചപ്പെടുത്താനുമായി. അറ്റ പലിശവരുമാനം 18.9 ശതമാനം ഉയര്‍ന്ന് 21,021.2 കോടി രൂപയിലെത്തിയപ്പോള്‍ ചെറുകിട വായ്പ, വാണിജ്യ വായ്പ വിതരണത്തില്‍ യഥാക്രമം 21.4 ശതമാനത്തിന്റെയും 31.3 ശതമാനത്തിന്റെയും വര്‍ധനവാണുണ്ടായത്.

മൊത്തം നിഷ്‌ക്രിയ ആസ്തി 1.23 ശതമാനമായി കുറഞ്ഞതും നേട്ടമായി. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയ്ക്ക് നല്‍കുന്ന റേറ്റിംഗ് ചുവടെ.

പ്രഭുദാസ് ലിലാദര്‍
മികച്ച പലിശവരുമാനവും മറ്റ് വരുമാനങ്ങളും കാരണം പ്രതീക്ഷയെ വെല്ലുന്ന പ്രകടനമാണ് ബാങ്ക് കാഴ്ചവച്ചതെന്ന് പ്രഭുദാസ് ലിലാദര്‍ പറഞ്ഞു. 2023 ല്‍ വരുമാനം 6 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിനാകും. അറ്റ പലിശ മാര്‍ജിന്‍/അറ്റ പലിശ വരുമാനം എന്നിവ ഉയര്‍ത്തുന്നതിലൂടെയാണിത്. . 1800 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ബ്രോക്കറേജ് സ്ഥാപനം ആവശ്യപ്പെടുന്നു.

മോതിലാല്‍ ഓസ്വാള്‍
2022-24 സാമ്പത്തിക വര്‍ഷത്തില്‍ നികുതി കഴിച്ചുള്ള ലാഭം 19ശതമാനം സിഎജിആറില്‍ വളരുമെന്ന് ബ്രോക്കറേജ് സ്ഥാപനം പറയുന്നു. 1800 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് ഇവര്‍ നല്‍കുന്നത്.

നിര്‍മല്‍ ബാങ്
സാമ്പത്തിക വര്‍ഷം 2025 ല്‍ ആര്‍ഒഎ/ആര്‍ഒഇ എന്നിവ 1.9/17.1 ശതമാനമാകുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ 1805 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശം നിര്‍മല്‍ ബാങ് ഓഹരിയ്ക്ക് നല്‍കി.

നൊമൂറ
1690 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ നിര്‍ദ്ദേശം ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നു.

X
Top