പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഇഎഫ്എസ്എല്ലിന്റെ മ്യൂച്വല്‍ ഫണ്ട് കമ്പനിയില്‍ നിക്ഷേപമിറക്കാന്‍ വെസ്റ്റ്ബ്രിഡ്ജ്

മുംബൈ: എഡല്‍വീസ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ 15 ശതമാനം ഓഹരികള്‍ വാങ്ങാന്‍ വെസ്റ്റ്ബ്രിഡ്ജ് കാപിറ്റലുമായി കമ്പനി ധാരണയിലെത്തി. 450 കോടി രൂപയുടേതാണ് ഇടപാട്. എഡല്‍വീസ് സര്‍വീസസ് ലിമിറ്റഡിന്റെ(ഇഎഫ്എസ്എല്‍)  മ്യൂച്വല്‍ ഫണ്ട് വിഭാഗമാണ് എഡല്‍വീസ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്.

എഡല്‍വീസ് മ്യൂച്വല്‍ ഫണ്ടിന്റെ നിലവിലെ ഇക്വിറ്റി ആസ്തി(എയുഎം) 72600 കോടി രൂപയുടേതാണ്. കഴിഞ്ഞ 5 വര്‍ഷത്തെ വളര്‍ച്ച 53 ശതമാനം. 2025 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 53 കോടി രൂപ ലാഭം നേടി.

കമ്പനിയുടെ മൊത്തം ആസ്തി അഞ്ച് വര്‍ഷത്തില്‍ 44 ശതമാനമുയര്‍ന്ന് 152200 കോടി രൂപയായി. 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം 28 കോടി രൂപയാണ്. ഇന്ത്യയില്‍ അധികവേഗം വളരുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ ഒന്നുകൂടിയാണ് എഡില്‍വേസ് എംഎഫ്.

പത്ത് വര്‍ഷത്തില്‍ 23 സ്ഥാനം മെച്ചപ്പെടുത്തിയ കമ്പനി നിലവില്‍ 13ാം സ്ഥാനത്താണുള്ളത്.

X
Top