പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

പശ്ചിമേഷ്യൻ സംഘർഷം: ഏഷ്യയിലും ഓഷ്യാനിയയിലും എണ്ണ ശേഖരം വിതരണം ചെയ്യും

പാരിസ്: പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ എണ്ണയുടെ പ്രതിസന്ധി കുറക്കാൻ ഏഷ്യയിലെയും ഓഷ്യാനിയയിലെയും എണ്ണ ശേഖരം ഉടനടി വിതരണം ചെയ്യുമെന്ന് അന്തരാഷ്‌ട്ര ഊർജ്ജ ഏജൻസി (ഐഇഎ). അമേരിക്കയിലെയും യൂറോപ്പിലെയും വിതരണം മാർച്ച് അവസാനത്തോടെ അരംഭിക്കുമെന്നും ഐഇഎ വ്യക്തമാക്കി.

“അംഗരാജ്യങ്ങൾ അവരുടെ വ്യക്തിഗത നിർവ്വഹണ പദ്ധതികൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഏഷ്യാ ഓഷ്യാനിയയിലെ സ്‌റ്റോക്കുകൾ ഉടനടി ലഭ്യമാക്കും. അമേരിക്കയിലെയും യൂറോപ്പിലേയും അംഗരാജ്യങ്ങളിൽ നിന്നുള്ള സ്‌റ്റോക്കുകൾ മാർച്ച് അവസാനം മുതൽ ലഭ്യമാകും”, ഐഇഎ മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസത്തിന് കാരണമായാതായി അന്തരാഷ്‌ട്ര ഊർജ്ജ ഏജൻസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര നടപടിയുടെ ഭാഗമായി ലോകമെമ്പാടും സർക്കാർ നിയന്ത്രിക്കുന്ന 271.7 ദശലക്ഷം ബാരൽ എണ്ണ സ്‌റ്റോക്കുകൾ ഉടനടി പുറത്തുവിടുമെന്നും ഏജൻസി അറിയിച്ചു.

എണ്ണ വില ഇപ്പോഴും ബാരലിന് 100 ഡോളറിൽ നിന്ന് കുറഞ്ഞിട്ടില്ല. നാല് വൽഷത്തിനിടെ ആദ്യമായാണ് രാജ്യാന്തര എണ്ണ വില ഉയരുന്നത്. 1937 ൽ നടന്ന അറബ്-ഇസ്രയേൽ യുദ്ധകാലത്താണ് അവസാനമായി വില ഇത്രയധികം കൂടിയതെന്ന് വിദഗ്‌ധർ പറയുന്നു. സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി 400 ദശലക്ഷം ബാരൽ എണ്ണ വിട്ടുകൊടുക്കാൻ തീരുമാനിച്ചിരുന്നു.

ലോകത്തിലെ പ്രതിദിന എണ്ണ ഉത്‌പാദനത്തിൻ്റെ അഞ്ചിലൊന്നും കടന്നുപോകുന്ന നന്ത്രപ്രധാനമായ ഹോർമൂസ് കടലിടക്കിലൂടെയുള്ള എണ്ണനീക്കം ഏകദേശം പൂർണമായും നിലച്ച മട്ടിലാണ്. ഹോർമൂസ് സതംഭിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതിയും തടസപ്പെട്ടു.

ഇതോടെ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പ്രതിദിന ഉത്‌പാദനത്തിൽ കുറഞ്ഞത് ഒരു കോടി ബാരലിൻ്റെ കുറവ് വരുതിയിട്ടുണ്ട്. ഹോർമൂസ് വഴിയുള്ള കപ്പൽ ഗതാഗതം എത്രയും വേഗം പുനരാരംഭിച്ചില്ലെങ്കിൽ അത് വിതരണ രംഗത്തെ പ്രതിസന്ധി ഇനിയും രുക്ഷമാക്കുമെന്ന് അന്തരാഷ്‌ട്ര ഊർജ്ജ ഏജൻസി പറഞ്ഞു.

ഈ മാസം മാത്രം ആഗോള എണ്ണ വിതരണത്തിൽ പ്രതിദിനം 80 ലക്ഷം ബാരലിൻ്റെ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. ഫെബ്രുവരി 28 നാണ് സംഘർഷം ആരംഭിച്ചത്. ഇതോടെ ഗൾഫ് മേഖലയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ലോകത്തോര ഇതര എണ്ണ ഉത്‌പാദകർ ഉത്പാദനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യയിലെ ഈ വിടവ് നികത്താൻ കഴിയുന്നില്ല. വരും ദിവസങ്ങളിൽ അന്തരാഷ്‌ട്ര വിപണിയിൽ എണ്ണ വില ഇനിയും കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും വിദഗ്‌ധർ പറയുന്നു.

X
Top