
വാർണർ ബ്രദേഴ്സിന്റെ ഡിസ്കവറി ഈ വർഷം പകുതിയോടെ രണ്ടു കമ്പനികളായി മാറും. കേബിൾ ചാനലുകളും സ്ട്രീമിങ്, സ്റ്റുഡിയോ വിഭാഗങ്ങളും പ്രത്യേകം കമ്പനികളാകും.
സ്ട്രീമിങ് ആൻഡ് സ്റ്റുഡിയോ വിഭാഗത്തിൽ വാർണർ ബ്രോസ് ടെലിവിഷൻസ്, വാർണർ ബ്രോസ് ഫിലിം, ഡിസി സ്റ്റുഡിയോസ്, എച്ച്ബിഒ, എച്ച്ബിഒ മാക്സ്, ഫിലിം, ടെലിവിഷൻ ലൈബ്രറികൾ എന്നിവ വരും.
ഗ്ലോബൽ നെറ്റ്‌വർക്സ് വിഭാഗത്തിൽ സിഎൻഎൻ, ടിഎൻടി സ്പോർട്സ് (യുഎസ്), ഡിസ്കവറി ചാനൽ, യൂറോപ്യൻ ബ്രോഡ്കാസ്റ്റേഴ്സ്, ഡിസ്കവറി പ്ലസ് തുടങ്ങിയവ ഉൾപ്പെടും.
വാർണർ ബ്രദേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് സാസ്‌ലാവ് സ്ട്രീമിങ് ആൻഡ് സ്റ്റുഡിയോ കമ്പനിയെ നയിക്കും.
കമ്പനിയുടെ നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഗൻനാർ വീഡെൻഫെൽസ് ഗ്ലോബൽ നെറ്റ്‌വർക്സിന്റെ മേധാവിയാകും.