അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വാള്‍ട്ട് ഡിസ്‌നി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു

വാഷിങ്ടണ്‍: മാസ് മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ വാള്‍ട്ട് ഡിസ്‌നി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ബ്ലുംബര്‍ബര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടിവി, ഫിലിം, തീം പാര്‍ക്കുകള്‍, കോര്‍പ്പറേറ്റ് സ്ഥാനങ്ങള്‍ എന്നിവയിലുടനീളം തൊഴില്‍ വെട്ടിക്കുറക്കലുകളുണ്ടാകും. ഏപ്രില്‍ 24 ഓടെ പല ജീവനക്കാര്‍ക്കും നോട്ടീസ് ലഭിക്കും.

വാര്‍ഷിക ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. 7000 ത്തോളം തസ്തികകള്‍ ഇല്ലാതാക്കുമെന്ന് ഡിസ്‌നി ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു. സ്ഥാനമൊഴിഞ്ഞ ബോബ് ഐഗര്‍ കമ്പനി സിഇഒ സ്ഥാനത്തേയ്ക്ക് കഴിഞ്ഞവര്‍ഷം നവംബറില്‍ തിരിച്ചെത്തിയിരുന്നു.

സ്ട്രീമിംഗ് ബിസിനസില്‍ 1.47 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതിനെ തുടര്‍ന്നാണിത്. പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ക്രിയേറ്റീവ് എക്‌സിക്യുട്ടീവുകള്‍ക്ക് അധികാരം കൈമാറാനും ഐഗര്‍ തയ്യാറായി. ഫ്രാഞ്ചൈസി പ്രോപ്പര്‍ട്ടികളിലും നന്നായി അംഗീകരിക്കപ്പെട്ട ബ്രാന്‍ഡുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി മുന്നേറ്റ പാതയിലാണ്.

X
Top