പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

എച്ച്-വണ്‍ബി നിയമനങ്ങള്‍ നിര്‍ത്തി വാള്‍മാര്‍ട്ട്

വാഷിങ്ടണ്‍ ഡിസി: യുഎസിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിലുടമ, വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റഡ്, എച്ച്-വണ്‍ബി നിയമനങ്ങള്‍ നിര്‍ത്തിവച്ചു. അപേക്ഷാഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയര്‍ത്തിയ നടപടിയെത്തുടര്‍ന്നാണിത്. പ്രോഗ്രാം പരിഷക്കരിക്കുന്നതിനും സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് യുഎസ് സര്‍ക്കാര്‍ വിസാഫീസ് ഉയര്‍ത്തിയത്. സാങ്കേതികവിദ്യ, ധനകാര്യം, എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം തുടങ്ങിയ പ്രത്യേക മേഖലകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാന്‍ അനുവദിക്കുന്ന വര്‍ക്ക് പെര്‍മിറ്റാണ് എച്ച്- വണ്‍ബി വിസ.

കോര്‍പറേറ്റ് റോളുകളെയാണ് പ്രധാനമായും വാള്‍മാര്‍ട്ട് തീരുമാനം ബാധിക്കുക. ഇവയില്‍ സാങ്കേതിക വിദ്യ, ഡാറ്റ വിശകലനം, ധനകാര്യം, മറ്റ് വൈദഗ്ധ്യമാവശ്യമുള്ള മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്റ്റോര്‍ -ലെവല്‍ ജോലികളെയും റീട്ടെയ്ല്‍ പ്രവര്‍ത്തനങ്ങളേയും തീരുമാനം ബാധിക്കില്ല. നിലവില്‍ പ്രതിവര്‍ഷം ഏകദേശം 2390 എച്ച് – വണ്‍ബി നിയമനങ്ങളാണ് കമ്പനി നടത്തുന്നത്. വിദേശ ജീവനക്കാരെ കൂടുതല്‍ ആശ്രയിക്കുന്ന ആമസോണ്‍,മൈക്രോസോഫ്റ്റ്, മെറ്റ എന്നീ സാങ്കേതിക ഭീമന്‍മാരെ അപേക്ഷിച്ച് പിന്നില്‍.

മികച്ച പ്രതിഭകളെ നിയമിക്കാന്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും ഫീസ് വര്‍ദ്ധനവ് കാരണം ജാഗ്രത പാലിക്കുന്നതായി വാള്‍മാര്‍ട്ട് വക്താവ് അറിയിച്ചു.വിസാ ഫീസ് വര്‍ദ്ധന, വിദേശ ജീവനക്കാരെ ആശ്രയിക്കുന്ന സാങ്കേതിക, ധനകാര്യ കമ്പനികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന ചെലവ്, നവീകരണത്തെ നിരുത്സാഹപ്പെടുത്തുമെന്നും സ്ഥാപനങ്ങളെ ആഗോളതലത്തില്‍ പുറകോട്ടടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, തീരുമാനം, അമേരിക്കന്‍ പൗരന്മാരുടെ ജോലി ഉറപ്പുവരുത്തുമെന്ന് നയത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

X
Top