
മുംബൈ: വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് സാമ്പത്തിക സേവന ദാതാക്കള്‍, ഫോണ്‍പേ, 12,000 കോടി രൂപ ഐപിഒയ്ക്കായി (പ്രാരംഭ പബ്ലിക് ഓഫറിംഗ്) കരട് രേഖകള്‍ രഹസ്യമായി സമര്‍പ്പിച്ചു.
ഐപിഒ പൂര്‍ണ്ണമായും ഓഫര്‍ ഫോര്‍ സെയ്‌ലാകുമെന്ന് (ഒഎഫ്എസ്) അറിയുന്നു. വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് എന്നീ നിക്ഷേപകര്‍ തങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കും. ഈ മൂന്ന് സ്ഥാപനങ്ങള്‍ തങ്ങളുടെ 10 ശതമാനം പങ്കാളിത്തം വില്‍പ്പന നടത്തിയേക്കും.
1,33,000 കോടി വാല്വേഷനാണ് ലക്ഷ്യം വയ്ക്കുന്നത്. കൊടക് മഹീന്ദ്ര കാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നിവ ഐപിഒ നടപടികള്‍ നിര്‍വഹിക്കും. ശാര്‍ദ്ദല്‍ ആംചന്ദ് മംഗള്‍ദാസും ട്രൈലീഗലുമാണ് നിയമോപദേശം നല്‍കുക.
2024-25 സാമ്പത്തികവര്‍ഷത്തില്‍ കമ്പനി 7115 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം അധികം. നികുതിയ്ക്ക് ശേഷമുള്ള ലാഭം 220 ശതമാനം ഉയര്‍ന്ന് 630 കോടി രൂപ.
1202 കോടി രൂപയുടെ ഫ്രീ ക്യാഷ് ഫ്‌ലോ ജനറേറ്റ് ചെയ്ത കമ്പനി 1477 കോടി രൂപയുടെ എബിറ്റയും രേഖപ്പെടുത്തി.