തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

വാള്‍സ്ട്രീറ്റ് സൂചികകള്‍ ഉയര്‍ന്നു

ന്യൂഡല്‍ഹി: ചാഞ്ചാട്ടത്തിനൊടുവില്‍ വാള്‍സ്ട്രീറ്റ് സൂചികകള്‍ വെള്ളിയാഴ്ച ഉയര്‍ന്നു. എസ്ആന്റ്പി500 1.4 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ഡൗജോണ്‍സും നസ്ദാഖ് കോമ്പസിറ്റും 1.3 ശതമാനം വീതമാണ് കൂട്ടിച്ചേര്‍ത്തത്. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന മാന്ദ്യഭീതി ഉയര്‍ത്തിയ ഘട്ടത്തിലാണ് സൂചികകള്‍ ഉയര്‍ന്നത്.

സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുറവ് പ്രകടമാണ്. യു.എസ് സര്‍ക്കാര്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം തൊഴിലില്ലായ്മ ഒക്ടോബറില്‍ വര്‍ധിച്ചു. താരതമ്യേന കുറഞ്ഞ എണ്ണം ജോലികളാണ് തൊഴിലുടമകള്‍ കൂട്ടിച്ചേര്‍ത്തത്.

വേതന വര്‍ദ്ധനവിന്റെ തോതിലും ഇടിവുണ്ടായിട്ടുണ്ട്. മറ്റ് ആഗോള സൂചികകള്‍ ഉയര്‍ന്നതും ശ്രദ്ധേയമായി. എല്ലാ യൂറോപ്യന്‍ വിപണികളും നേട്ടത്തിലായപ്പോള്‍ സൗദി അറേബ്യയുടെ തദാവുല്‍ ഓള്‍ ഷെയറും ജപ്പാനീസ് നിക്കൈയും മാത്രമാണ് ഏഷ്യയില്‍ താഴ്ച വരിച്ചത്.

കോവിഡ് നിയന്ത്രണങ്ങളില്‍ ചൈന ഇളവ് വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ട് ഏഷ്യന്‍ സൂചികകളെ ഉയര്‍ത്തുകയായിരുന്നു.

X
Top