തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മികച്ച പ്രകടനത്തിന് തിരശ്ശീലയിട്ട് വാള്‍സ്ട്രീറ്റ് സൂചികകള്‍

ന്യൂയോര്‍ക്ക്: രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നേട്ടത്തിന് അന്ത്യം കുറിച്ച്, വാള്‍സ്ട്രീറ്റ് ഓഹരികള്‍ തിങ്കളാഴ്ച നഷ്ടം വരിച്ചു.0.28 ശതമാനം ഇടിവ് നേരിട്ട് എസ് ആന്റ് പിയും 0.14 ശതമാനം കുറവില്‍ ഡൗജോണ്‍സും 0.06 ശതമാനം താഴെ നസ്ദാഖും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. തിരിച്ചടി നേരിട്ട ഓഹരികള്‍, നേട്ടമുണ്ടാക്കിയ ഓഹരികളെ 1.1:1 അനുപാതത്തില്‍ പുറകിലാക്കി.

2.5 ശതമാനം ഇടിവ് നേരിട്ട എക്‌സോണ്‍ മൊബൈലാണ് എസ്ആന്റ്പിയില്‍ വലിയ നഷ്ടം നേരിട്ടത്. അതേസമയം ബോയിംഗ് 6.1 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. 2022 ല്‍ ഇതുവരെ 14 ശതമാനം ഇടിവാണ് എസ് ആന്റ് പി വരുത്തിയത്.

നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞുവെന്ന വാര്‍ത്ത തിങ്കളാഴ്ച വിപണിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. ഏഷ്യയിലും യൂറോപ്പിലും ഫാക്ടറി പ്രവര്‍ത്തനം കുറഞ്ഞതും വിനയായി. മാന്ദ്യഭീതി തള്ളിയ ഫെഡ് റിസര്‍വ് നടപടിയെ തുടര്‍ന്ന് ജൂലൈയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ എസ്ആന്റ്പി500, നസ്ദാഖ് എന്നിവയ്ക്ക് സാധിച്ചിരുന്നു.

2020 ന് ശേഷമുള്ള മികച്ച നേട്ടമായിരുന്നു അത്. ഒന്നാം പാദ ഫലങ്ങളും ജൂലൈയില്‍ സൂചികകളെ തുണച്ചു. റിഫിനിറ്റീവ് ഡാറ്റ പ്രകാരം എസ്ആന്റിപിയിലെ 78 ശതമാനം കമ്പനികളാണ് ജൂണ്‍ പാദത്തില്‍ മികച്ച റിസള്‍ട്ട് പുറത്തുവിട്ടത്.

X
Top