റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപ

മുംബൈ: രൂപ ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ 88.08 നിരക്കില്‍ ക്ലോസ് ചെയ്തു. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ പുന:രാരംഭിച്ചതാണ് ഇന്ത്യന്‍ കറന്‍സിയെ സഹായിച്ചത്. കൂടാതെ ആഭ്യന്തര ഇക്വിറ്റി വിപണിയിലെ നേട്ടങ്ങളും ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളും തുണച്ചു.

ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 88.05 നിരക്കിലായിരുന്നു ഓപ്പണിംഗ്. പിന്നീട് ഇന്‍ട്രാഡേ താഴ്ചയായ 88.16 ലെവലിലേയ്ക്ക് വീണെങ്കിലും 88.01 നിരക്കിലേയ്ക്ക് തിരിച്ചുകയറി. അതിനുശേഷം ആഭ്യന്തര കറന്‍സി 88.08 നിരക്കില്‍ ക്ലോസ് ചെയ്തു.

ഡോളര്‍ ദുര്‍ബലമാകുന്നതും യുഎസ് തൊഴില്‍ വിപണിയിലെ മോശം പ്രകടനവും വരും ദിവസങ്ങളില്‍ ഇന്ത്യന്‍ കറന്‍സിയുടെ പ്രകടനത്തെ സ്വാധീനിക്കും, വിദഗ്ധര്‍ പറഞ്ഞു. ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുന്നതോടെ രൂപ ശക്തി വീണ്ടെടുത്തേയ്ക്കും.

ഡോളര്‍ സൂചിക 0.26 ശതമാനം ഇടിഞ്ഞ് 97.04 നിരക്കിലാണുള്ളത്. ബ്രെന്റ് ക്രൂഡ് 0.28 ശതമാനം ഇടിഞ്ഞ് ബാരലിന് 67.25 ഡോളറിലെത്തി. തിങ്കളാഴ്ച, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1268.59 കോടി രൂപയുടെ ഓഹരികള്‍ ഓഫ് ലോഡ് ചെയ്തിരുന്നു.

X
Top