
കൊച്ചി: ഗവ. മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ വാർഷിക ടെക് ഫെസ്റ്റായ ‘എക്സെൽ’-ൻ്റെ ഭാഗമായി വാക്ക് വിത്ത് മീ വാക്കത്തോൺ സംഘടിപ്പിച്ചു. മൈൻഡ് എംപവേർഡ് ചാരിറ്റബിൾ ട്രസ്റ്റും കൊച്ചി മിലൻ റോട്ടറി ക്ലബ്ബുമായി ചേർന്ന് സംഘടിപ്പിച്ച വാക്കത്തോൺ മേനക ബോട്ട് ജെട്ടിയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് വാട്ടർ മെട്രോക്ക് സമീപം സമാപിച്ചു. നാൽപ്പതോളം ഭിന്നശേഷി വിദ്യാർത്ഥികളുൾപ്പടെ നിരവധി പേർ പങ്കെടുത്തു.
ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്ന സമൂഹമായി മാറുകയെന്ന സന്ദേശം പകരാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്ത കുട്ടികൾക്ക് മെഡൽ സമ്മാനിച്ചു.2026-ലെ എക്സെൽ ഫെസ്റ്റ് ജനുവരി 9,10,11 തീയതികളിൽ നടക്കും.






