കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

വോള്‍ട്ടാസിന്‍റെ ‘ഓണം ആശംസകള്‍ ഓഫര്‍’ ആരംഭിച്ചു

കൊച്ചി: ടാറ്റാ വോള്‍ട്ടാസ് ‘വോള്‍ട്ടാസ് ഓണം ആശംസകള്‍’ ഓഫർ ആരംഭിച്ചു. ആഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 10 വരെ നീളുന്ന ഓഫർ കാലയളവിൽ ആകർഷകമായ നിരവധി ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

കിഴിവുകൾ, കോമ്പോ ഡീലുകൾ, ലളിതമായ വായ്‌പകൾ, വാറണ്ടി ദീർഘിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 1 ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി, പുതിയ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ, ഷിക്കാര്‍ സീരീസ് ടോപ് ലോഡ് വാഷിംഗ് മെഷീനുകൾ, ഡിജിറ്റല്‍ ക്രിസ്റ്റ പ്രോ വാട്ടര്‍ ഹീറ്റർ എന്നിവയാണ് ഓണ വിപണി കീഴടക്കാൻ ലക്ഷ്യമിട്ട് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ലളിതമായ ഇഎംഐ ഓപ്ഷനുകളും തെരഞ്ഞെടുത്ത വാട്ടര്‍ ഹീറ്ററുകള്‍ക്ക് സൗജന്യ ഇന്‍സ്റ്റലേഷനും ലഭ്യമാക്കിയിട്ടുണ്ട്. ഡൗണ്‍ പെയ്മെന്‍റ്, പലിശ, ഡീലര്‍ പേ ഔട്ട് തുടങ്ങിയവ ഇല്ലാതെയുള്ള ത്രിപ്പിള്‍ സീറോ ഓഫര്‍, തെരഞ്ഞെടുത്ത എയര്‍ കണ്ടീഷണറുകള്‍ക്ക് 799 രൂപയും ജിഎസ്‌ടിയും മാത്രമുള്ള സൗജന്യ നിരക്കിലുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവയും ലഭിക്കും.

വോള്‍ട്ടാസിന്‍റെ പുതിയ 1 ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി കൂടുതൽ സൗകര്യങ്ങളും ലാഭവും നൽകുന്നവയാണ്. 110 മുതല്‍ 285 വോള്‍ട്ട് വരെയുള്ള വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ മറികടക്കാന്‍ കൂടി സാധിക്കുന്ന രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 245 മുതല്‍ 283 ലിറ്റര്‍ വരെയുള്ള വിപുലമായ ശേഖരണ സൗകര്യമുള്ള പുതിയ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളും അവതരിപ്പിച്ചു.

ഹാര്‍വെസ്റ്റ് ഫ്രഷ് 11 ഇന്‍ 1 കണ്‍വര്‍ട്ടബിള്‍ റഫ്രിജറേറ്ററുകളിൽ പാര്‍ട്ടി മോഡ്, അധിക വെജി സ്പേയ്‌സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇതിൽ 30 ദിവസത്തോളം പച്ചക്കറികൾ കേടാകാതെ സൂക്ഷിക്കാനാാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫൗണ്ടന്‍ വാഷ്, അതിവേഗ ഡ്രയിംഗ്, മണ്‍സൂണ്‍ ഡ്രൈ തുടങ്ങിയവയുമായി ശക്തമായ വൃത്തിയാക്കലാണ് ഷിക്കാര്‍ സീരീസിലുള്ള ടോപ് ലോഡ് വാഷിംഗ് മെഷീനുകൾ പ്രദാനം ചെയ്യുന്നത്. കുറഞ്ഞ വാട്ടർ പ്രഷറിലും സീറോ പ്രഷര്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ മെഷീൻ സുഗമമായി പ്രവര്‍ത്തിക്കും.

35 വാട്ട് ഇക്കോബോള്‍ട്ട് മോട്ടോര്‍, 350 ആര്‍പിഎം വേഗത, തുരുമ്പു പിടിക്കാത്ത കോട്ടിങ്, റിമോട്ട് കണ്‍ട്രോള്‍, നിശബ്‌ദമായ പ്രവര്‍ത്തനം എന്നീ മികവുകളോടെയാണ് ഫ്ളോ പരമ്പരയിലെ ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വോള്‍ട്ടാസിന്‍റെ ഗുണനിലവാരത്തിനും നൂതനത്വത്തിനും പ്രാധാന്യം നൽകുന്ന വിവേചനബുദ്ധിയുള്ള ഉപഭോക്താക്കളുള്ള മേഖലയാണ് കേരളമെന്ന് വോള്‍ട്ടാസ് നിയുക്ത മാനേജിംഗ് ഡയറക്‌ടര്‍ മുകുന്ദന്‍ മേനോന്‍ പറഞ്ഞു.

മേഖലാ തലത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സുഗമമായ റീട്ടെയില്‍ അനുഭവങ്ങള്‍ നല്കുന്നതിനുമായി ഈ മേഖലയിലെ പ്രവർത്തനം വിപുലീകരിക്കുമെന്നും അദ്ധേഹം അറിയിച്ചു.

X
Top