നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

35,000 ജര്‍മ്മന്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഫോക്സ് വാഗണ്‍

ര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ്‍ 2030 ആകുമ്പോഴേക്കും ജര്‍മ്മനിയില്‍ 35,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നു. കമ്പനി ആഗോള വെല്ലുവിളികളും അമേരിക്കയില്‍ നിന്നുള്ള പുതിയ താരിഫുകളും നേരിടുന്ന സാഹചര്യത്തില്‍, പണം ലാഭിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.

20,000-ത്തിലധികം ഫോക്സ്വാഗണ്‍ തൊഴിലാളികള്‍ ജോലി ഉപേക്ഷിക്കാന്‍ സ്വമേധയാ സമ്മതിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വോള്‍ഫ്സ്ബര്‍ഗിലെ കമ്പനിയുടെ പ്രധാന ഓഫീസില്‍ അടുത്തിടെ നടന്ന ഒരു യോഗത്തിലാണ് ഇത് പുറത്തുവന്നത്.

തൊഴില്‍ വെട്ടിക്കുറവിന്റെ ആഘാതം ലഘൂകരിക്കുന്നതിന് കമ്പനി നേരത്തെയുള്ള വിരമിക്കലും മറ്റ് സ്വമേധയാ ഉള്ള ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

നടപടികള്‍ അനായാസമാക്കുന്നതിനായി ജീവനക്കാര്‍ക്കായി ഫോക്സ്വാഗണ്‍ പിരിച്ചുവിടല്‍ പാക്കേജുകള്‍ തയ്യാറാക്കുകയാണ്. ഒരാള്‍ കമ്പനിയില്‍ എത്ര കാലം ജോലി ചെയ്തിട്ടുണ്ട് എന്നതിനെ ആശ്രയിച്ച് ഈ പേഔട്ടുകള്‍ 400,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം.

പിരിച്ചുവിടല്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2026 മുതല്‍ കമ്പനി ഓരോ വര്‍ഷവും അപ്രന്റീസ്ഷിപ്പ് തസ്തികകളുടെ എണ്ണം 1,400 ല്‍ നിന്ന് വെറും 600 ആയി കുറയ്ക്കും.

ഓരോ വര്‍ഷവും ഏകദേശം 1.5 ബില്യണ്‍ യൂറോ ലാഭിക്കുകയെന്ന ലക്ഷ്യത്തോടെ ഫോക്സ്വാഗണ്‍ തങ്ങളുടെ തൊഴില്‍ ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മാര്‍ഗമാണിത്.

കൂടാതെ, 1,30,000 തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവില്‍ താല്‍ക്കാലിക വിരാമവുമുണ്ടാകും. പകരം ആസൂത്രണം ചെയ്ത 5% ശമ്പള വര്‍ദ്ധനവ് ഒരു കമ്പനി ഫണ്ടിലേക്ക് മാറ്റും. അതേസമയം തൊഴില്‍ വെട്ടിക്കുറവ് ഉണ്ടെങ്കിലും, തങ്ങളുടെ ഫാക്ടറികളൊന്നും അടച്ചുപൂട്ടില്ലെന്ന് ഫോക്സ്വാഗണ്‍ പറയുന്നു.

ഇത് ട്രേഡ് യൂണിയനുകളുമായും പ്രാദേശിക നേതാക്കളുമായും സമാധാനം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ജര്‍മ്മനിയിലെ ഉല്‍പ്പാദനം മത്സരാധിഷ്ഠിതവും സ്ഥിരതയുള്ളതുമായി നിലനിര്‍ത്താന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് പ്രതീക്ഷിക്കുന്നു.

X
Top