റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഫോക്‌സ്‌വാഗണും ജെഎസ്ഡബ്ല്യുവും സംയുക്ത സംരംഭത്തിനുള്ള ചര്‍ച്ചകളിൽ

മുംബൈ: എംജി മോട്ടോഴ്‌സുമായുള്ള സഹകരണത്തിലൂടെയാണ് ജെഎസ്ഡബ്ല്യു എന്ന ഇന്ത്യയിലെ വ്യവസായ ഭീമന്മാര്‍ വാഹന വ്യവസായത്തിലേക്ക് ചുവടുവയ്ക്കുന്നത്. എംജി മോട്ടോഴ്‌സിന്റെ മേല്‍വിലായം ജെഎസ്ഡബ്ല്യു എംജി എന്നാക്കിയതിന് പിന്നാലെ മറ്റൊരു വാഹന നിര്‍മാതാക്കളുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് ജെഎസ്ഡബ്ല്യു എന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണും ജെഎസ്ഡബ്ല്യുവുമാണ് സംയുക്ത സംരംഭം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ്‌ മഹീന്ദ്രയുമായി ഉണ്ടായിരുന്ന സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പുമായി സഹകരിക്കുന്നതിനുള്ള സാധ്യത തേടിയിരിക്കുന്നത്. ഇതിനായി കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ ഇരുകമ്പനികളുടെയും പ്രതിനിധികള്‍ തമ്മില്‍ നിരവധി കൂടിക്കാഴ്ചകള്‍ നടന്നെന്നാണ് വിവരം. നിലവില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പങ്കാളിയും ചെക്ക് വാഹന നിര്‍മാതാക്കളുമായ സ്‌കോഡയാണ്.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്നും എംജി മോട്ടോഴ്‌സിന്റെ ഉടമസ്ഥരും ചൈനീസ് വാഹന നിര്‍മാതാക്കളുമായി സായിക് മോട്ടോഴ്‌സില്‍ നിന്നും സാങ്കേതികവിദ്യകളും വാഹന പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ മൊബിലിറ്റി വിഭാഗമായ ജെഎസ്ഡബ്ല്യു ഓട്ടോയിലൂടെ പ്രദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇരു കമ്പനികളും തമ്മിലുള്ള സഹകരണ നീക്കം സംബന്ധിച്ച് ഔദ്യോഗിക വെളിപ്പെടുത്തല്‍ ഉണ്ടായിട്ടില്ല.

അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതും ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയുമായ ഇന്ത്യയില്‍ കൂടുതല്‍ സാമ്പത്തിക നിക്ഷേപത്തിന് ഒരു പങ്കാളിയെ ലഭിക്കുകയെന്നതാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പുമായുള്ള സഹകരണത്തിലൂടെ ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നും ജാപ്പനീസ്, ദക്ഷിണ കൊറിയന്‍ കമ്പനികളില്‍ നിന്നുമുണ്ടാകുന്ന മത്സരങ്ങളെ അതിജീവിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോക്‌സ്‌വാഗണും എംജി മോട്ടോഴ്‌സിന്റെ ഉടമസ്ഥരായ സായിക് മോട്ടോഴ്‌സും ചൈനയില്‍ 50 ശതമാനം ഉടമസ്ഥതയില്‍ ഒരു സംയുക്ത സംരംഭം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദശാബ്ദത്തില്‍ അധികമായി ഏറ്റവും വിജയകരമായി നിലനില്‍ക്കുന്ന സഹകരണമെന്നാണ് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ സായിക് മോട്ടോഴ്‌സുമായി സഹകരിക്കുന്ന ഒരു ഇന്ത്യന്‍ കമ്പനിയുമായി സഹകരിക്കുന്ന ഫോക്‌സ്‌വാഗണിന് നേട്ടമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.

X
Top