
മുംബൈ: മൂലധന സമാഹരണ പദ്ധതികള്‍ പങ്കുവച്ചതിനെ തുടര്‍ന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് ഓഹരികള്‍ ചൊവ്വാഴ്ച ഉയര്‍ന്നു. 1.24 ശതമാനം നേട്ടത്തില്‍ 6.54 രൂപയിലാണ് സ്റ്റോക്കുള്ളത്.
കുടിശ്ശിക കാരണം വായ്പാദാതാക്കളുമായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ച സാഹചര്യത്തില്‍ മൂലധന ചെലവുകള്‍ക്കായി കമ്പനി ബാങ്ക് ഇതര വഴികള്‍ തേടുകയാണ്. വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂദ്രയാണ് ഇക്കാര്യം അറിയിച്ചത്.
ബാങ്കുകളുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ കമ്പനി നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടിയിരുന്നു. ബ്രോക്കറേജ് സ്ഥാപനം നുവാമ ഓഹരിയുടെ ഹോള്‍ഡ് കാള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അതേസമയം ലക്ഷ്യവില 7.5 രൂപയില്‍ നിന്നും 7 രൂപയാക്കി കുറച്ചു.
മോതിലാല്‍ ഓസ്വാള്‍ ഓഹരി വില്‍ക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. ലക്ഷ്യവില 6 രൂപ. ഒന്നാംപാദത്തില്‍ കമ്പനി 6608 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി.
നഷ്ടം മുന്‍പാദത്തെ അപേക്ഷിച്ച് കുറവാണെങ്കിലും മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് കൂടുതലാണ്. വരുമാനം 5 ശതമാനം ഉയര്‍ന്ന് 11022 കോടി രൂപയായപ്പോള്‍ ഉപയോക്താവില്‍ നിന്നുള്ള വരുമാനം (എആര്‍പിയു) 177 രൂപയായി മെച്ചപ്പെട്ടു.. നേരത്തെ എആര്‍പിയു 167 രൂപയായിരുന്നു.