ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

അറ്റ നഷ്ടം 7 ശതമാനം ഉയര്‍ന്നു, ഇടിവ് നേരിട്ട് വൊഡഫോണ്‍ ഐഡിയ ഓഹരി

ന്യൂഡല്‍ഹി: ജൂണ്‍ പാദ പ്രകടനം മോശമായതിനെ തുടര്‍ന്ന് വൊഡഫോണ്‍ ഐഡിയ ഓഹരി ബുധനാഴ്ച 3.11 ശതമാനം ഇടിവ് നേരിട്ടു. 7.8 രൂപയിലായിരുന്നു ക്ലോസിംഗ്. കമ്പനിയുടെ അറ്റ നഷ്ടം ഒന്നാംപാദത്തില്‍ 7840 കോടി രൂപയായിരുന്നു.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 7 ശതമാനം അധികമാണിത്. വരുമാനം 2 ശതമാനം മാത്രമുയര്‍ന്ന് 10655 കോടി രൂപയായപ്പോള്‍ എആര്‍പിയു 135 രൂപയില്‍ നിന്നും 139 രൂപയായി. വ്യക്തിഗത ഉപഭോക്താക്കളില്‍ നിന്നും വരിക്കാരില്‍ നിന്നും സൃഷ്ടിക്കുന്ന പണത്തെ അടിസ്ഥാനമാക്കി ലാഭക്ഷമത അളക്കുന്ന സൂചികമാണ് എആര്‍പിയു.

വരിക്കാരെയോ ഉപയോക്താക്കളെയോ ആശ്രയിക്കുന്ന ടെലികമ്മ്യൂണിക്കേഷന്‍, മീഡിയ വ്യവസായങ്ങള്‍ക്ക് ഇത്  ഉപയോഗപ്രദമായ തോതാണ്. കമ്പനി 4,157 കോടി രൂപയുടെ ഇബിഐടിഡിഎ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാര്‍ജിന്‍ 39 ശതമാനമായി. ഈ പാദത്തിലെ ഇബിഐടി നഷ്ടം 1,459 കോടി രൂപ.

ശരാശരി ദൈനംദിന വരുമാനം, എആര്‍പിയു, 4 ജി വരിക്കാര്‍ എന്നിവയിലെ തുടര്‍ച്ചയായ എട്ടാം പാദ വളര്‍ച്ച വിപണിയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനും മത്സരിക്കാനുമുള്ള കഴിവിനെ പ്രതിഫലിപ്പിക്കുന്നു,വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ ചന്ദ്ര പറഞ്ഞു.

X
Top