ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

ജൂണില്‍ 5ജി അവതരിപ്പിക്കാൻ വോഡഫോണ്‍ ഐഡിയ

മുംബൈ: വോഡഫോണ്‍ ഐഡിയ ധനസമാഹരണം പൂര്‍ത്തിയാക്കി ജൂണില്‍ 5ജി അവതരിപ്പിക്കുമെന്ന് ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട്.

ധനസമാഹരണത്തിനുള്ള ചര്‍ച്ച അവസാന ഘട്ടത്തിലാണെന്നും ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ 5ജി നെറ്റ്വര്‍ക്ക് വിന്യസിക്കാന്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് വോഡഫോണ്‍-ഐഡിയയുടെ സുപ്രധാന വിപണി കേരളമാണ്.

കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ കമ്പനിയുടെ വിപണി വിഹിതം 34.4 ശതമാനമാണ്.

കടക്കെണിയിലായ വോഡഫോണ്‍ ഐഡിയ രണ്ട് വര്‍ഷത്തിലേറെയായി ധനസമാഹരണം നടത്താന്‍ ശ്രമിച്ചെങ്കിലും അത് നടന്നിരുന്നല്ല. 2023 ഫെബ്രുവരിയില്‍ മാറ്റിവെച്ച അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എ.ജി.ആര്‍), സ്‌പെക്ട്രം യൂസേജ് ചാര്‍ജ് (എസ്.യു.സി) പേയ്മെന്റുകളുമായി ബന്ധപ്പെട്ട 16,133 കോടി രൂപ പലിശ കുടിശ്ശിക ഓഹരിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ സമ്മതിച്ചു.

അന്നുമുതല്‍ കമ്പനി 5ജി നെറ്റ്വര്‍ക്കിനായി ധനസമാഹരണം നടത്തുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ്.

റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് വിന്യസിച്ചപ്പോള്‍ വോഡഫോണ്‍ ഐഡിയ ഇത് സാധിച്ചിരുന്നില്ല.

5ജി റോളൗട്ട് പ്ലാനുകള്‍ക്കായി കമ്പനി വെണ്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തുന്നി വരികയായിരുന്നു.

ധനസമാഹരണ ശ്രമങ്ങള്‍ വിജയിച്ചാല്‍ വെണ്ടര്‍മാരുമായി ചേര്‍ന്ന് വോഡഫോണ്‍ ഐഡിയ്ക്ക് 5ജി നെറ്റ്വര്‍ക്ക് വിന്യസിക്കാനകും.

X
Top