ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ചണ്ഡീഗഡിലും പട്നയിലും 5ജിയുമായി വോഡഫോണ്‍ ഐഡിയ

ണ്ഡീഗഡിലും പട്നയിലും 5ജി സേവനങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് വോഡഫോണ്‍ ഐഡിയ പ്രഖ്യാപിച്ചു. മെയ് മാസത്തില്‍ ഡല്‍ഹിയിലേക്കും ബെംഗളൂരുവിലേക്കും ഇത് വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായും കമ്പനി അറിയിച്ചു.

മാര്‍ച്ചില്‍ മുംബൈയില്‍ കമ്പനി 5ജി അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് ചണ്ഡീഗഡിലും പട്നയിലും സേവനങ്ങള്‍ വിപുലീകരിക്കുന്നത്. യോഗ്യരായ ഉപയോക്താക്കളില്‍ 70 ശതമാനത്തിലധികം പേര്‍ പുതിയ സേവനം അനുഭവിക്കുന്നുണ്ട്. ഇത് മൊത്തം നെറ്റ്വര്‍ക്ക് ഡാറ്റ ട്രാഫിക്കിന്റെ 20 ശതമാനം വരെ സംഭാവന ചെയ്യുന്നു.

ഇന്നു മുതല്‍ 5ജി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ചണ്ഡീഗഢിലും പട്‌നയിലും സേവനങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

‘വിഐഎല്‍ ഉപയോക്താക്കള്‍ക്ക് 299 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകളില്‍ പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാന്‍ കഴിയും.

കൂടാതെ സ്ട്രീമിംഗ്, ഗെയിമിംഗ്, കോണ്‍ഫറന്‍സിംഗ്, ഫാസ്റ്റ് ഡൗണ്‍ലോഡുകള്‍, തത്സമയ ക്ലൗഡ് ആക്സസ് തുടങ്ങിയ വിവിധ ഉപയോഗ കേസുകള്‍ക്കായി 5ജി വേഗത അനുഭവിക്കാനും കഴിയും,’ എന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

X
Top