നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

വൊഡാഫോൺ ഐഡിയ പ്രതിസന്ധിയിൽ നിന്നും തലയൂരുന്നതിന് ശ്രമം തുടരുന്നു

ടക്കെണിയിൽ വലയുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാവായ വൊഡാഫോൺ ഐഡിയ ലിമിറ്റഡ്, സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും തലയൂരുന്നതിനുള്ള ശ്രമം തുടരുന്നു.

സമീപഭാവിയിലെങ്ങും കമ്പനിയുടെ കടബാധ്യത പൂർണമായും തീർക്കുന്നതിനായുള്ള സാധ്യതകളൊന്നും അവശേഷിക്കുന്നില്ലെങ്കിലും ടെലികോം സേവനങ്ങളുടെ നിരക്ക് വർധിപ്പിച്ചും കൂടുതൽ വിഭവസമാഹരണം നടത്തിയും 5-ജി സേവനങ്ങൾ അവതരിപ്പിച്ചും സാമ്പത്തിക സ്ഥിതിയും പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത്.

നിരക്ക് വർധനയും വരുമാന വളർച്ചയും
2024-25 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ ഉപയോക്താക്കളിൽ നിന്നും വൊഡാഫോൺ ഐഡിയയ്ക്ക് ലഭിച്ച ശരാശരി വരുമാനം (ARPU) 175 രൂപയിലേക്ക് ഉയർന്നു. തൊട്ടുമുൻവർഷം (2023-24) സമാന കാലയളവിൽ ഇത് 153 രൂപയായിരുന്നു.

അതായത് ഉപയോക്താക്കളുടെ ശരാശരി വരുമാനത്തിൽ വാർഷികമായി 14.2 ശതമാനം വർധന കൈവരിച്ചുവെന്ന് സാരം. ഇത് പ്രധാനമായും ടെലികോം സേവന നിരക്ക് വർധിപ്പിച്ചതു കൊണ്ടും ഉപയോക്താക്കൾ പ്ലാൻ അപ്ഗ്രേഡ് ചെയ്തതുകൊണ്ടും നേടിയതാണ്.

എന്നിരുന്നാലും എതിരാളികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയവരുടെ ശരാശരി വരുമാനത്തേക്കാൾ താഴെയാണ് നിൽക്കുന്നത്. അതിനാൽ ടെലികോം സേവന നിരക്ക് വർധിപ്പിച്ചുകൊണ്ട് നഷ്ടം കുറയ്ക്കാമെന്ന കണക്കുക്കൂട്ടലിലാണ് വൊഡാഫോൺ ഐഡിയ നേതൃത്വം.

കടമെടുപ്പും വികസന പദ്ധതികളും
കഴിഞ്ഞ വർഷം മേയിൽ വൊഡാഫോൺ ഐഡിയ വെളിപ്പെടുത്തിയത് അനുസരിച്ച് അടുത്ത മൂന്ന് വർഷ കാലയളവിൽ 50,000 മുതൽ 55,000 കോടി രൂപ വരെ കമ്പനിയുടെ വികസന പ്രവർത്തനങ്ങൾ‌ക്കായുള്ള മൂലധന ചെലവിടൽ നടത്താനാണ് ലക്ഷ്യമിടുന്നത്.

ഓഹരിയും കടപ്പത്രം മുഖേനയുമൊക്കെ ഫണ്ട് സ്വരൂപിക്കുന്നതിനൊപ്പം 25,000 കോടി രൂപ ബാങ്കിൽ നിന്നുള്ള വായ്പ നേടാനുമായിരുന്നു കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ ബാങ്ക് വായ്പ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം കേന്ദ്ര സർക്കാരിനു നൽകാനുണ്ടായിരുന്ന 36,950 കോടി രൂപയുടെ ബാധ്യതയ്ക്ക് പകരമായി ഓഹരികൾ അനുവദിച്ചതും അടുത്തിടെ ചില ബ്രോക്കറേജ് സ്ഥാപനങ്ങൾ വൊഡാഫോൺ ഐഡിയയുടെ ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയതും ഒക്കെ ചൂണ്ടിക്കാട്ടി ബാങ്കുകളുമായുള്ള വായ്പ ചർച്ച പുരോഗമിക്കുകയാണ്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2025-26) ആദ്യ പകുതിയിൽ തന്നെ 5000 മുതൽ 6000 കോടി രൂപ വരെ 5-ജി സേവനങ്ങൾക്കും നിലവിലെ 4-ജി ശൃംഖല ശക്തിപ്പെടുത്താനും വിനിയോഗിക്കാനാണ് പദ്ധതിയെന്ന് വൊ‍‍ഡാഫോൺ ഐഡിയ സിഇഒ ആയ അക്ഷയ മൂന്ദ്ര പറഞ്ഞു. 2025 ഓഗസ്റ്റിന് മുൻപ് രാജ്യത്തെ 17 ടെലികോം സർക്കിളുകളിൽ 5-ജി സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇനിയെന്ത്?
കൂടുതൽ സർക്കാർ സഹായമോ അല്ലെങ്കിൽ വിജയകരമായി വിഭവസമാഹരണം നടത്താൻ സാധിക്കുന്നില്ലെങ്കിലോ 2025-26 സാമ്പത്തിക വർഷത്തിനപ്പുറം പ്രവർത്തനം നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും കമ്പനി അടച്ചുപൂട്ടേണ്ടി വരുമെന്നും വൊഡാഫോൺ ഐഡിയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാരിന്റെ നിർണായക ഇടപെടലില്ലെങ്കിൽ ബാങ്കുകളുമായി നടത്തുന്ന വായ്പ ചർച്ചകൾ പാളിപ്പോകാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ സഹായം നൽകാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകിയിട്ടുണ്ട്.

2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം, വൊഡാഫോൺ ഐഡിയയുടെ മൊത്തം കടബാധ്യത രണ്ട് ലക്ഷം കോടിയോളം രൂപയാണ്. നിലവിൽ ബാങ്കുകൾക്ക് നൽകാനുള്ള കടം 2,345 കോടി രൂപ മാത്രമാണ്.

എന്നാൽ 2044 വരെ സാവകാശം നൽകിയിട്ടുള്ള സ്പെക്ട്രം ഫീസിന്റെ വകയിലും 2031 സാമ്പത്തിക വർഷത്തിന് മുൻപെ തിരിച്ചടയ്ക്കേണ്ട എജിആർ ഇനത്തിലെ കുടിശികയും ചേർത്ത് 1,94,911 കോടി രൂപയാണ് വൊഡാഫോൺ ഐഡിയയുടെ കടബാധ്യതയുള്ളത്.

മാർച്ച് പാദഫലം
2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ (2025 ജനുവരി – മാർച്ച്) വൊഡാഫോൺ ഐഡിയ കമ്പനിയുടെ പ്രവർത്തന നഷ്ടം 7,166 കോടി രൂപയിലേക്ക് ചുരുങ്ങിയിരുന്നു. തൊട്ടുമുൻവർഷത്തെ സമാന പാദത്തിൽ കമ്പനി നേരിട്ട നഷ്ടം 7,675 കോടിയായിരുന്നു.

അതുപോലെ മാർച്ച് പാദത്തിൽ വൊഡാഫോൺ ഐഡിയയുടെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 3.8 ശതമാനം വർധനയോടെ 11,014 കോടി രൂപയായും രേഖപ്പെടുത്തി.
അതേസമയം 2024-25 സാമ്പത്തിക വർഷ കാലയളവിൽ വൊഡാഫോൺ ഐഡിയയുടെ മൊത്തം വരുമാനം 43,571 കോടി രൂപയും മൊത്തം പ്രവർത്തന നഷ്ടം 27,383 കോടിയും വീതമാണ്.

2023-24 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം നഷ്ടം 31,238 കോടിയായിരുന്നു. സ്പെക്ട്രം ഫീസ് കുടിശിക ഓഹരിയാക്കി മാറ്റിയതോടെ വൊഡാഫോൺ ഐഡിയയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരി വിഹിതം 49 ശതമാനമായി ഉയർന്നു.

കമ്പനിയുടെ പ്രൊമോട്ടർ ഗ്രൂപ്പിന്റെ കൈവശം 25.6 ശതമാനം ഓഹരി വിഹിതമാണുള്ളത്.

X
Top