തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

കടം ഇക്വിറ്റിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ അനുമതി, നേട്ടമുണ്ടാക്കി വൊഡാഫോണ്‍ ഐഡിയ ഓഹരി

ന്യൂഡല്‍ഹി: കടത്തിന്മേലുള്ള പലിശ ഇക്വിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിഐ ഓഹരി തിങ്കളാഴ്ച നേട്ടമുണ്ടാക്കി. 20.44 ശതമാനം ഉയര്‍ന്ന് 8.25 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. പലിശ ഇക്വിറ്റിയാക്കി മാറ്റുമ്പോള്‍ 33 ശതമാനം ഓഹരികള്‍ സര്‍ക്കാറിന് സ്വന്തമാകും.

ബ്രിട്ടീഷ് വോഡഫോണ്‍ ഗ്രൂപ്പിന് 31.7 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 18.2 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നില്ല. ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ ഓഹരി വില്‍ക്കാനുള്ള നിര്‍ദ്ദേശം ആവര്‍ത്തിച്ചു.

6 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 4 വര്‍ഷത്തെ മൊറട്ടോറിയത്തിനപ്പുറം വാര്‍ഷിക സ്പെക്ട്രം പേയ്മെന്റുകള്‍ക്കായി കമ്പനി ഇരുട്ടില്‍ തപ്പുകയാണ്. ആവറേജ് റവന്യൂ പര്‍ യൂസര്‍ (എആര്‍പിയു) 300 ആകുന്നത് വരെ കമ്പനി പ്രതിസന്ധിയിലായിരിക്കും, ്, ബ്രോക്കറേജ് പറഞ്ഞു.

നിലവില്‍ 131 രൂപയിലാണ് എആര്‍പിയുവുള്ളത്.

X
Top